നാലുദിവസം പ്രായമായ കുഞ്ഞിന്‍റെ  മരണം; മൃതദേഹം പുറത്തെടുത്തു  

OCTOBER 12, 2026, 2:26 AM

തൃശൂർ : ചാവക്കാട് നാലുദിവസം പ്രായമായ കുഞ്ഞിന്‍റെ അസ്വാഭാവിക മരണത്തിന് പിന്നാലെ എടക്കഴിയൂർ ജുമാമസ്ജിദിൽ സംസ്കരിച്ച മൃതദേഹം പുറത്തെടുത്തു. 

കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ കോടതി ഉത്തരവിട്ടിരുന്നു. തൃശൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റാണ് ഇതിനുള്ള അനുമതി നൽകിയത്. 2021 ജനുവരി 10നാണ് ചാവക്കാട് സ്വദേശികളായ ഇബ്രാഹിം - മുഹ്സിന ദമ്പതികളുടെ നാലുദിവസം പ്രായമായ കുഞ്ഞ് മരണപ്പെട്ടത്. അന്ന് പോസ്റ്റുമോർട്ടം നടത്താതെയാണ് മൃതദേഹം മറവ് ചെയ്തിരുന്നത്.

എന്നാൽ ഏഴാമത്തെ പ്രസവത്തിന് പിന്നാലെ, 2026 മാർച്ച് 20ന് മുഹ്‌സിന മരിച്ചു. ഭർത്താവ് മതിയായ ചികിത്സ നൽകാതെയാണ് മുഹ്‌സിന മരിച്ചത് എന്നാരോപിച്ച് യുവതിയു കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. ഈ കേസിൽ അന്വേഷണം പുരോഗമിക്കെയാണ് ചാവക്കാട് സബ് ഇൻസ്പെക്ടർ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. 

vachakam
vachakam
vachakam

പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. തൃശ്ശൂർ മെഡിക്കൽ കോളേജ് ഫോറൻസിക് സർജൻ ഹിതേഷ് ശങ്കറിന്‍റെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം. തൃശ്ശൂർ ജില്ലാ സബ് കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. പോസ്റ്റുമോർട്ടം നടപടികൾ ഉടൻ പൂർത്തിയാകും.

 മുഹ്‌സിനയുടെ മരണത്തിന് പിന്നാലെ ഭർത്താവ് ഇബ്രാഹിമിനെതിരെയും ഇയാളെ സഹായിച്ച ചാവക്കാട് ചേറ്റുവ റോഡിലെ ഫെയ്സിറ്റ അക്യുപംക്ചർ സ്ഥാപനം നടത്തുന്ന റുവൈദ ഫൈസൽ, അക്യുപംക്ചർ പ്രചാരകൻ കുറ്റിപ്പുറം സ്വദേശി ജുനൈദ് എന്നിവർക്കെതിരെയും കോടതി നിർദേശപ്രകാരം പൊലീസ് കേസെടുത്തിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam