കോഴിക്കോട്: പന്തീരാങ്കാവ് സ്റ്റേഷനിലെ എസ്.ഐയെ അസഭ്യം പറഞ്ഞ് കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. ഫറൂഖ് കോളേജിന് സമീപം പള്ളിമീത്തല്‍ സ്വദേശി അന്താന്‍തോട്ടത്തില്‍ വീട്ടില്‍ മുഹമ്മദ് അനസി(24) നെയാണ് പന്തീരാങ്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്നലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പന്തീരാങ്കാവ് കിങ് ബാറിന് സമീപം വെച്ച് ഡ്യൂട്ടിയിലായിരുന്ന പന്തീരാങ്കാവ് പൊലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ വിനോദിന് നേരെയാണ് കൈയ്യേറ്റമുണ്ടായത്.
തൂഫാന്‍ ഡ്രൈവിന്റെ ഭാഗമായി എസ്.ഐയും സംഘവും പന്തീരാങ്കാവ് കിങ് ബാറിന് സമീപം എത്തിയപ്പോള്‍ നമ്പര്‍ പ്ലേറ്റില്ലാത്ത സ്‌കൂട്ടറിന് മുകളില്‍ ഇരിക്കുകയായിരുന്നു അനസ്.
തുടര്‍ന്ന് യുവാവിനോട് വാഹനത്തിന്റെ രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ അനസ് അശ്ലീല ഭാഷയില്‍ അസഭ്യം പറയുകയും യൂണിഫോമില്‍ പിടിച്ചുവലിച്ചുകൊണ്ട് ആക്രമിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
