തുലാവർഷം വരുന്നു; ചക്രവാതച്ചുഴിയ്ക്കും ന്യൂനമർദത്തിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

OCTOBER 12, 2026, 4:29 AM

തിരുവനന്തപുരം: അടുത്ത 23 ദിവസത്തിനുള്ളില്‍, രാജ്യത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങളില്‍ നിന്നും തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ പിന്‍വാങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

ഒപ്പം തെക്കേ ഇന്ത്യയില്‍ വടക്കുകിഴക്കന്‍ മണ്‍സൂണ്‍(തുലാവര്‍ഷം) മഴ ആരംഭിക്കുന്നതിനും സാധ്യതയുണ്ട്. മന്നാര്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന തെക്കന്‍ തമിഴ്നാട് തീരത്തും, സമുദ്രനിരപ്പില്‍ നിന്ന് 0.9 കി.മീ. ഉയരത്തില്‍ ചക്രവാതച്ചുഴി തുടരുന്നു.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ്ദ സാധ്യത, തെക്കന്‍ ആന്‍ഡമാന്‍ കടലിലും സമീപ പ്രദേശങ്ങളിലും മുകളിലായി ചക്രവാതച്ചുഴി തുടരുന്നു. ഈ ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി ഒക്ടോബര്‍ 13-ഓടെ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത.

vachakam
vachakam
vachakam

കേരളത്തില്‍ 2026 ഒക്ടോബര്‍ 12 മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. ഒക്ടോബര്‍ 15,16 തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഒക്ടോബര്‍ 12 കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 3040 കി.മീ. വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത.

13, 14തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത.ഒക്ടോബര്‍ 15, 16 തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 4050 കി.മീ. വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam