പിണറായി വിജയനെതിരെ വിജിലൻസ് രജിസ്റ്റർ ചെയ്ത് എഫ്ഐആറിനെ നിയമപരമായി നേരിടുമെന്ന്   എം.വി. ജയരാജൻ  

OCTOBER 12, 2026, 1:17 AM

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ പിണറായി വിജയനെതിരെ വിജിലൻസ് രജിസ്റ്റർ ചെയ്ത് എഫ്ഐആറിനെ നിയമപരമായി നേരിടുമെന്ന് സിപിഐഎം നേതാവ് എം.വി. ജയരാജൻ പറഞ്ഞു. ഇഡിയുടെ കത്തിന് ആധികാരികതയില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഹമ്മദ് റിയാസിനും പിണറായി വിജയനുമെതിരെ മൊഴി നൽകിയില്ലെങ്കിൽ കുടുംബത്തെ കുടുക്കുമെന്ന് ഇഡി ഭീഷണിപ്പെടുത്തി. മൊഴി പകർപ്പിൽ വാരിസ് ഒപ്പിട്ടതിന് പിന്നാലെ തന്നെ എതിർ സത്യവാങ്മൂലം നൽകിയതാണെന്നും എം.വി. ജയരാജൻ പറഞ്ഞു. 

നാല് പേരുടെ മൊഴിയാണ് ഇഡി ഉയർത്തിക്കാട്ടുന്നത്. എന്നാൽ ഇതെല്ലാം ഭീഷണിപ്പെടുത്തി വാങ്ങിയതാണ്. ഹസൻ വാരിസിനെയും കുടുംബത്തെയും സമ്മർദം ചെലുത്തിയാണ് രേഖകളിൽ ഒപ്പിടിച്ചതെന്നും ജയരാജൻ പറഞ്ഞു.

vachakam
vachakam
vachakam

ഇഡി കേസിന് പിന്നിൽ കൃത്യമായ ഗൂഡാലോചനയാണ് നടന്നിട്ടുള്ളത്. ഇതിനെതിരെ പാർട്ടി നിയമനടപടി സ്വീകരിക്കുമെന്നും എം.വി. ജയരാജൻ പറഞ്ഞു.



vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam