തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ പിണറായി വിജയന്‍ ഗൂഢാലോചന നടത്തിയെന്ന് വിജിലന്‍സ് എഫ്‌ഐആര്‍. വ്യക്തിതാല്‍പര്യങ്ങള്‍ക്കായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നും എഫ്‌ഐആറിലുണ്ട്.
2016 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ഒന്നാം പ്രതിയായ പിണറായി വിജയനും രണ്ടാം പ്രതിയായ ടി വീണയും സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുമായി ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആറിലെ പരാമര്‍ശം.
സേവനങ്ങൾ നൽകാതെ വീണ ടിയുടെ കമ്പനി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും ഇതിനായി പിണറായി വിജയന്‍റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നുമാണ് ആരോപണം.
പിണറായി വിജയന്‍, വീണ ടി, എക്‌സാലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ശശിധരന്‍ കര്‍ത്ത, പി സുരേഷ് കുമാര്‍, സിഎംആര്‍എല്‍, എംപവേര്‍ഡ് ഇന്ത്യ കാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഒന്ന് മുതല്‍ ഏഴ് വരെയുള്ള പ്രതികള്‍.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍, പ്രാഥമിക അന്വേഷണം വേണ്ടെന്നും കേസെടുത്ത് അന്വേഷണം നടത്താമെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരിവിട്ടിരുന്നു. സര്‍ക്കാരിന്റെ അനുമതിയില്ലാതെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ഡിജിപി ഇറക്കിയ ഉത്തരവും കോടതി റദ്ദാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
