കാട്ടുപന്നി ആക്രമണത്തില്‍ മരിച്ച ഫാത്തിമയുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

OCTOBER 12, 2026, 3:37 AM

മലപ്പുറം: കിഴക്കേ ചാത്തല്ലൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരിച്ച പി.കെ. ഫാത്തിമയുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മന്ത്രി പി.കെ. ബഷീര്‍. ആക്രമണത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

ഞായറാഴ്ച പുലര്‍ച്ചെ നമസ്‌കാരത്തിനായി എത്തിയവര്‍ക്കുനേരെയായിരുന്നു അപ്രതീക്ഷിതമായി കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പി.കെ. ഫാത്തിമ പിന്നീട് മരിച്ചു.

പ്രദേശത്ത് ഉണ്ടായിരുന്ന പി.ടി. മുഹമ്മദ് അലി, കുനിയമണ്ണന്‍ ഹമീദ്, പി.പി. അബ്ദുല്ല എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്.

vachakam
vachakam
vachakam

ഫാത്തിമയുടെ വീട്ടിലെത്തിയ മന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന മന്ത്രി അടിയന്തരമായി ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുമെന്ന് ഉറപ്പുനല്‍കി. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam