പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചു:  രണ്ട് പേർ അറസ്റ്റിൽ

OCTOBER 12, 2026, 12:35 AM

പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. 

ബസ് കണ്ടക്ടറായ പ്രതികളിൽ ഒരാൾ പെൺകുട്ടിയെ പെരുമ്പാവൂരിൽ നിന്ന് കാറിൽ കടത്തിക്കൊണ്ട് പോവുകയായിരുന്നു. 

മാമലക്കണ്ടം കൂവപ്പറമ്പിൽ വിഷ്ണു (36), കുട്ടമ്പുഴ മാമലക്കണ്ടം വിജയൻ (58)എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വിഷ്ണുവാണ് കുട്ടിയെ  കാറിൽ കടത്തിക്കൊണ്ട് പോയത്. 

vachakam
vachakam
vachakam

മാമലക്കണ്ടത്തെ വീട്ടിലെത്തിച്ച് പെൺകുട്ടിയെ തടങ്കലിലാക്കി വിജയൻ ലൈംഗീകമായി ആകമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പെരുമ്പാവൂർ എസ്എച്ച്ഒ എ അക്ഷയ് കുമാറിൻറെ നേതൃത്വത്തിൽ എസ്ഐ അർജുൻ, സീനിയർ സിപിഒ എം ബി സുബൈർ, സീനിയർ സിപിഒ ഷഫീക്ക്, സിപിഒ ഷാൻ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam