തൃശൂര്‍: വടക്കാഞ്ചേരി പോലീസ് സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച അമ്മയും മകളും അറസ്റ്റില്‍. നിരവധി കേസുകളില്‍ പ്രതിയാണ് ഈ അമ്മയും മകളും. ഹണി ട്രാപ്പ് ഉള്‍പ്പെടെ തൃശൂര്‍ ജില്ലയില്‍ നിരവധി കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളാണ് ഇരുവരും.
തൂമാനം ചിറയത്ത് വീട്ടില്‍ ബിന്ദു എന്ന തൂമാനം ബിന്ദുവിനെ(റിനി) യും മകള്‍ സോന (22) യേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അയല്‍വാസിയെ അസഭ്യം പറഞ്ഞു ഭീഷണിപ്പെടുത്തിയ പരാതി കാര്യം പോലീസ് സ്റ്റേഷനില്‍ സംസാരിക്കുന്നതിനിടയില്‍ എസ്.എച്ച്.ഒ. അനൂപിനെ ഭീഷണിപ്പെടുത്തുകയും അസഭ്യം വിളിക്കുകയും സ്റ്റേഷന്‍ വസ്തുവകകള്‍ക്ക് നാശനഷ്ടമുണ്ടാക്കി സ്റ്റേഷനില്‍ സംഘര്‍ഷം ഉണ്ടാക്കുകയും ചെയ്തു.
വനിതാ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരുക്കേല്പിച്ചു. പോലീസിന്റെ കൃത്യനിര്‍വഹണത്തിന് തടസം സൃഷ്ടിക്കുകയും ചെയ്ത തൂമാനം ബിന്ദു, മകള്‍ സോന (22) എന്നിവര എസ്.എച്ച്.ഒ. അനൂപ് അറസ്റ്റ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
