തിരുവനന്തപുരം: കുന്നത്തൂർ മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പിഡബ്ല്യുഡി എഞ്ചിനീയർമാർക്ക് സസ്പെൻഷൻ.കൊല്ലം ഡിവിഷൻ ബിൽഡിങ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീജ എംഎസ്, സബ് ഡിവിഷൻ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സുനിത എ, ശാസ്താംകോട്ട ബിൽഡിങ്സ് സെഷൻ അസി. എഞ്ചിനീയർ മഞ്ജു ഫിലിപ്പ് എന്നിവരെയാണ് പൊതുമരാമത്ത് മന്ത്രി സസ്പെൻസ് ചെയ്ത്.
കരുനാഗപ്പള്ളി ബിൽഡിങ്‌സ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറായ സന്തോഷ് കുമാറിനോട് ഇക്കാര്യത്തിൽ വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്. കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയർ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് സസ്പെൻഷൻ.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഏറ്റെടുത്തിരുന്ന മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം 2024 ഫെബ്രുവരി 28ന് കരാർ ഒപ്പുവെച്ച് 18 മാസത്തിനുള്ളിൽ പൂർത്തീകരിക്കാനായിരുന്നു നിബന്ധന. എന്നാൽ കാലാവധി പലതവണ നീട്ടി നൽകിയിട്ടും പ്രവൃത്തി പൂർത്തിയായില്ല.
കൊല്ലം കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയറുടെ നിർദേശപ്രകാരം 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയെങ്കിലും പുരോഗതി റിപ്പോർട്ടുകൾ യഥാസമയം മേലുദ്യോഗസ്ഥരെ അറിയിക്കുന്നതിലും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിലും ഉദ്യോഗസ്ഥതലത്തിൽ വീഴ്ച പറ്റിയതായി ചീഫ് എഞ്ചിനീയർ ഗവൺമെന്റിന് റിപ്പോർട്ട് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
