പ്രതിപക്ഷ നേതാക്കളുടെ ഹര്‍ജിയില്‍ സാങ്കേതിക പിഴവുകള്‍; ഹര്‍ജി സുപ്രീം കോടതി രജിസ്ട്രി മടക്കി

OCTOBER 12, 2026, 7:51 PM

ന്യൂഡല്‍ഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാക്കള്‍ സമര്‍പ്പിച്ച സംയുക്ത ഹര്‍ജിയില്‍ 14 സാങ്കേതിക ന്യൂനതകള്‍ ചൂണ്ടിക്കാട്ടി സുപ്രീം കോടതി രജിസ്ട്രി. ആവശ്യമായ കോടതി ഫീസില്‍ 220 രൂപയുടെ കുറവും രേഖകളിലെ വ്യക്തതക്കുറവുമാണ് പ്രധാന തടസമായി രജിസ്ട്രി ചൂണ്ടിക്കാണിച്ചിട്ടുള്ളത്. പിഴവുകള്‍ തിരുത്തി സമര്‍പ്പിച്ചാല്‍ മാത്രമേ ഹര്‍ജി വാദം കേള്‍ക്കുന്നതിനായി കോടതിയുടെ പരിഗണനയ്ക്ക് വരികയുള്ളൂ.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടര്‍പട്ടിക പുതുക്കല്‍ നടപടികള്‍ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ സാങ്കേതിക തടസങ്ങള്‍ നേരിട്ടിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ തിരിച്ചറിയല്‍ രേഖയുടെ ഫോട്ടോക്കോപ്പി അവ്യക്തമാണ്. ഹര്‍ജിയില്‍ ഒപ്പുവെച്ച മറ്റ് ഒമ്പത് പ്രതിപക്ഷ നേതാക്കളുടെ വക്കാലത്തുകള്‍ സമര്‍പ്പിച്ചിട്ടില്ലെന്നും രജിസ്ട്രി വ്യക്തമാക്കി. സൗഗത റോയ്, അഖിലേഷ് യാദവ്, തേജസ്വി യാദവ്, സഞ്ജയ് റാവുത്ത്, എം.എ ബേബി, ഡി. രാജ, മഹുവ മാജി, സുപ്രിയ സുലെ, ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവരുടെ അംഗീകാര പത്രങ്ങളാണ് ലഭിക്കേണ്ടത്.

കൂടാതെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ 2025 ജൂണ്‍ 24 ന് പുറപ്പെടുവിച്ച നിര്‍ണായകമായ തീരുമാനങ്ങളുടെ വിവരങ്ങളും പെന്‍ഡ്രൈവിലാക്കിയ ഡിജിറ്റല്‍ പകര്‍പ്പുകളും കോടതിയില്‍ എത്തിക്കേണ്ടതുണ്ട്. ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ എതിര്‍കക്ഷികളായ ഹര്‍ജിയില്‍ വോട്ടര്‍പട്ടിക ക്രമക്കേടുകള്‍ പരിശോധിക്കാന്‍ വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ സ്വതന്ത്ര സമിതിയെ നിയോഗിക്കണമെന്നാണ് പ്രധാനമായി ആവശ്യപ്പെടുന്നത്. നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ വോട്ടര്‍പട്ടിക പുതുക്കല്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam