ഇന്‍ഡ്യ സഖ്യത്തിന്റെ ദില്ലി ചലോ മാര്‍ച്ച് ഇന്ന് 

OCTOBER 11, 2026, 9:10 PM

ദില്ലി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്‍ഡ്യ സഖ്യത്തിന്റെ ​ദില്ലി ചലോ മാര്‍ച്ച് ഇന്ന് നടക്കും. സിജെപിയും പ്രതിപക്ഷ വിദ്യാര്‍ത്ഥി യുവജന സംഘടനകളും രാജ്യതലസ്ഥാനത്ത് നടത്തുന്ന പ്രതിഷേധം ഇന്നും തുടരും.

 കൊണാട്ട് പ്ലേസില്‍ നിന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്താനാണ് ഇന്‍ഡ്യ സഖ്യത്തിന്റെ തീരുമാനം. ഇന്ത്യ ഒന്നാകെ സുപ്രീം കോടതിയിലേക്ക് മാര്‍ച്ച് നടത്തുമെന്നാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി   പ്രഖ്യപിച്ചത്. 

രാഹുല്‍ ഗാന്ധിയും ഖര്‍ഗെയും ചീഫ് ജസ്റ്റിസിനോട് കൂടിക്കാഴ്ചയ്ക്ക് സമയം തേടിയെങ്കിലും അനുമതി ലഭിച്ചിട്ടില്ല. കഴിഞ്ഞദിവസം പ്രതിഷേധത്തിനിടയില്‍ പൊലീസ് മര്‍ദ്ദനത്തിനിരയായ ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭാ ചെയര്‍മാന് അവകാശ ലംഘന നോട്ടീസ് നല്‍കും.

vachakam
vachakam
vachakam

കൊണാട്ട് പ്ലേസില്‍ നിന്ന് ആരംഭിക്കുന്ന ഇന്‍ഡ്യ സഖ്യത്തിന്റെ ഡല്‍ഹി ചലോ മാര്‍ച്ചില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, മമത ബാനര്‍ജി, അഖിലേഷ് യാദവ്, തേജസ്വി യാദവ്, എം എ ബേബി തുടങ്ങിയ പ്രതിപക്ഷ നേതാക്കള്‍ പങ്കെടുക്കും. 

അതേസമയം സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവുകള്‍ നിലനില്‍ക്കേ വീണ്ടും മെട്രോ സ്റ്റേഷനുകള്‍ അടച്ചിരിക്കുകയാണ് ദില്ലി സര്‍ക്കാര്‍. സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം ആറ് സ്റ്റേഷനുകള്‍ അടച്ചിടുമെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ അറിയിച്ചു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam