സാധാരണക്കാരന് ഇരുട്ടടിയായി നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കുതിക്കുന്നു

OCTOBER 12, 2026, 9:23 PM

കോഴിക്കോട്: സാധാരണക്കാരന് ഇരുട്ടടിയായി നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കുതിക്കുന്നു. മൊത്തവിപണിയില്‍ ഒരു കിലോ പൊന്നി അരിയുടെ വില 73 ആയി. ഓണക്കാലത്ത് 58 ആയിരുന്നു വില. 

  പൊന്നി അരിക്ക് ഒരു മാസത്തിനിടെ 14 രൂപയാണ് കൂടിയത്. തുവരപ്പരിപ്പിന് ഒരു മാസത്തിനിടെ 20 രൂപ കൂടി. കടല, ഉഴുന്ന് വൻ പയർ, പഞ്ചസാര തുടങ്ങിയവയ്ക്കും വിലകൂടുകയാണ്.

 കടലയ്ക്ക് പത്ത് രൂപയാണ് വര്‍ധന. ഉഴുന്നിന് എട്ട് രൂപയും വൻ പയറിന് 14 രൂപയും കൂടി. ചെറുപയറിനും വര്‍ധനയുണ്ട്. അടുത്ത മാസങ്ങളിലും വില കുറഞ്ഞേക്കില്ല എന്നാണ് ഇതര സംസ്ഥാനങ്ങളിലെ വിപണികൾ നൽകുന്ന സൂചന.

vachakam
vachakam
vachakam

 കുറുവ അരിയിലെ വിവിധ ഇനങ്ങൾക്ക് ഓണത്തിന് ശേഷം മൂന്ന് രൂപ കൂടി. കഴിഞ്ഞ ജൂലായ് മുതല്‍ പിടിവിട്ട് കുതിക്കുകയാണ് ബിരിയാണിക്കുള്ള കൈമ അരിയുടെ വില. ഇടക്കാലത്ത് ഒന്ന് കുറഞ്ഞെങ്കിലും ഇപ്പോള്‍ 180 തായി ഉയരുന്നു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam