ശബരിമല ഇടത്താവളങ്ങൾക്കും നിയന്ത്രണം; സൗകര്യമില്ലെങ്കിൽ അംഗീകരിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്

OCTOBER 12, 2026, 11:01 PM

എറണാകുളം: ശബരിമല തീർത്ഥാടകർക്കായി ഒരുക്കുന്ന ഇടത്താവളങ്ങളുടെ പ്രവർത്തനങ്ങളിൽ കർശന നിയന്ത്രണങ്ങളും പരിശോധനകളും കൊണ്ടുവരുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി. മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത ഇടങ്ങളെ ഇനി ഇടത്താവളങ്ങളായി അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എറണാകുളത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്. വെറുതെ 'ഇടത്താവളം' എന്ന ബോർഡ് മാത്രം വെച്ച് തീർത്ഥാടകരെ വിളിച്ചുകയറ്റി വഴിയാധാരമാക്കുന്ന സാഹചര്യം അനുവദിക്കില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.

തീർത്ഥാടകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താൻ കർശന നടപടികൾ സ്വീകരിക്കും. നിലവിൽ ബോർഡിന്റെ കീഴിൽ 25 മുതൽ 30 വരെ ഇടത്താവളങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും കെ. ജയകുമാർ പറഞ്ഞു

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam