സിജെപി നേതാക്കൾ ജന്തർ മന്തറിലേക്ക് ചാടിക്കടന്നു 

OCTOBER 12, 2026, 11:59 PM

ദില്ലി: സിജെപി നേതാക്കളും പ്രവർത്തകരും പൊലീസിനെ വെട്ടിച്ച്  ജന്തർമന്തറിൽ പ്രവേശിച്ചു. ജെഡിയു ഓഫിസിന്റെ ഗെയ്റ്റിനു മുകളിലൂടെയാണ് ജന്തർമന്തറിലേക്ക് ചിലർ പ്രവേശിച്ചത്. 

അശുതോഷ് റങ്ക, സൗരവ് ദാസ്, അജിൻക്യ ഷിൻഡെ എന്നിവരാണ് ജന്തർ മന്തറിൽ പ്രവേശിച്ചത്. മൂന്ന് നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ദേശീയ പതാകയുമായാണ് സിജെപി നേതാക്കൾ പ്രവേശിച്ചത്. പ്രതിഷേധക്കാരെ നീക്കാനുള്ള കൂടുതൽ വാഹനങ്ങൾ ജന്തർ മന്തറിലേക്ക് എത്തിച്ചു.

ന്തർമന്തറിൽ പ്രവേശിച്ച അശുതോഷ് റാങ്ക, സൗരവ് ദാസ്, അജിങ്ക്യ ഷിൻഡെ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് അഭിജിത് ദിപ്കെ എക്സിൽ കുറിച്ചു.

vachakam
vachakam
vachakam

ജന്തര്‍ മന്തറില്‍ സമരത്തിനുള്ള തീയതി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ചയാണ് സിജെപി പൊലീസിന് അപേക്ഷ നല്‍കിയത്. 24 മണിക്കൂറിനുള്ളില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ സ്വന്തം നിലയ്ക്ക് പ്രതിഷേധം ആരംഭിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ ജന്തര്‍‌മന്തര്‍‌സമരവേദിയല്ലെന്നുള്ള വിജ്ഞാപനം പൊലീസ് ഇറക്കുകയായിരുന്നു. സിജെപി അനുവദിച്ച 24 മണിക്കൂര്‍ സമയം അവസാനിക്കാനിരിക്കെയാണ് ജന്തര്‍‌മന്തറിലേക്ക് പ്രവര്‍ത്തകര്‍ അപ്രതീക്ഷിതമായി പ്രവേശിച്ചത്.


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam