രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട അടൂരിലെ സംഘർഷത്തിൽ കോൺ​ഗ്രസിനുളളിൽ  ഭിന്നത

OCTOBER 12, 2026, 11:45 PM

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട അടൂരിലെ സംഘർഷവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺ​ഗ്രസിനുള്ളിൽ കടുത്ത ഭിന്നത. രാഹുൽ കോൺഗ്രസുകാരൻ ആണെന്ന് ഇന്നലെ ഡിസിസി പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് പാർട്ടിക്കുള്ളിലെ ഭിന്നത മറനീക്കി പുറത്ത് വന്നത്. 

 സംഭവത്തിൽ രാഹുലിനെ തള്ളി കോൺഗ്രസ് അടൂർ ബ്ലോക്ക് പ്രസിഡന്റ്‌ ആബിദ് വ്യക്തമാക്കി. രാഹുൽ പാർട്ടി പ്രവർത്തകനല്ലെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ കെപിസിസി പ്രസിഡന്റ് പുറത്താക്കിയതാണ് എന്നും ആബിദ് വ്യക്തമാക്കി. കെഎസ്‌യു - യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പാർട്ടി സംരക്ഷണം കൊടുക്കും. 

  അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ പാർട്ടി തീരുമാനത്തെ വെല്ലുവിളിക്കുന്ന പ്രസ്താവനയുമായി കോൺഗ്രസ് നേതാവ് പഴകുളം ശിവദാസനും രം​ഗത്ത് എത്തിയിരുന്നു. രാഹുൽ പാർട്ടി വിട്ട് പോയിട്ടില്ലെന്നും പാർട്ടി പുറത്താക്കിയെങ്കിലും രാഹുൽ പുറത്തായിട്ടില്ലെന്നും പഴകുളം ശിവദാസൻ പറഞ്ഞു. അടൂരിലെ യൂത്ത് കോൺഗ്രസ്-എസ്എഫ്ഐ സംഘർഷത്തിൽ കേസെടുത്തതിന് പിന്നാലെ രാഹുലിനോടൊപ്പം മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു ശിവദാസന്റെ പരാമർശം.

vachakam
vachakam
vachakam

 രാഹുൽ മാങ്കൂട്ടത്തിലിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും ആരെയും അടിക്കാൻ രാഹുൽ പോയിട്ടില്ലെന്നും പഴകുളം ശിവദാസൻ പറഞ്ഞു. പിന്നാലെയാണ് രാഹുൽ കോൺഗ്രസുകാരൻ തന്നെയാണെന്നും അദ്ദേഹം പാർട്ടി വിട്ട് പോയിട്ടില്ലെന്നും ശിവദാസൻ പറഞ്ഞത്.

രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതല്ലേ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ താൻ ഉത്തരവാദിത്തപ്പെട്ട യുഡിഎഫ് കൺവീനർ എന്ന നിലയിൽ പറയുന്നതാണെന്നും പാർട്ടി പുറത്താക്കിയെങ്കിലും രാഹുൽ പുറത്തായില്ലല്ലോ എന്ന വാദവും ശിവദാസൻ ഉന്നയിച്ചു. രാഹുലിനെ അടിച്ചാൽ തിരിച്ചുകിട്ടിയിരിക്കും എന്നും പഴകുളം ശിവദാസൻ വെല്ലുവിളിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam