കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ അനൗൺസ്മെന്റിൽ പിഴവ് വന്ന സംഭവം; വിശദീകരണം തേടി റെയിൽവേ

OCTOBER 12, 2026, 11:55 PM

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ അനൗൺസ്മെന്റിൽ പിഴവ് വന്ന സംഭവവുമായി ബന്ധപ്പെട്ട് വിശദീകരണം തേടി റെയിൽവേ.ഗുരുതരമായ ഈ വീഴ്ചയിൽ ഇൻഫർമേഷൻ സെന്ററുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരോട് റെയിൽവേ വിശദീകരണം തേടിയിട്ടുണ്ട്. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ രാജീവ് നാരായണനാണ് ഇതുസംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടത്.

ഒന്നാം പ്ലാറ്റ്‌ഫോമിൽ പരശുരാം എക്സ്പ്രസിനായി കാത്തുനിന്ന യാത്രക്കാരോട് പെട്ടെന്ന് മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് മാറാൻ അനൗൺസ്മെന്റിലൂടെ നിർദ്ദേശം നൽകി.ഇതേത്തുടർന്ന് യാത്രക്കാർ ലഗേജുകളുമായി ട്രാക്ക് മുറിച്ചുകടന്ന് മൂന്നാം പ്ലാറ്റ്‌ഫോമിലേക്ക് ഓടി.

തൊട്ടുപിന്നാലെ ട്രെയിൻ ഒന്നാം പ്ലാറ്റ്‌ഫോമിലേക്ക് തന്നെ വരുമെന്ന് വീണ്ടും അനൗൺസ്മെന്റ് വന്നതോടെ യാത്രക്കാർ വീണ്ടും ഒന്നാം പ്ലാറ്റ്‌ഫോമിലേക്ക് തിരികെ ഓടേണ്ടി വന്നു. പ്ലാറ്റ്‌ഫോമിന്റെ ഉയരം കൂടിയ ഭാഗത്ത് കൂടി ലഗേജുകളുമായി ജീവൻ പണയം വെച്ചാണ് യാത്രക്കാർ കയറിയത്. സംഭവത്തിൽ തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam