കണ്ണൂര്‍: പി.പി ദിവ്യക്കെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ നിന്ന് 12 കോടിയിലധികം രൂപയുടെ പദ്ധതികളുമായി ബന്ധപ്പെട്ട അഞ്ച് പ്രധാന ഫയലുകള്‍ വിജിലന്‍സ് കസ്റ്റഡിയിലെടുത്തു.
'കാര്‍ട്ടണ്‍ ഇന്ത്യ' കമ്പനി ഏറ്റെടുത്ത് നടത്തിയ പദ്ധതികളുടെ ഫയലുകളാണ് പിടിച്ചെടുത്തത്.
അതേസമയം, വിജിലന്‍സിന്റെ കണ്ണൂര്‍ യൂണിറ്റിന് പകരം ഉത്തര മേഖല എസ്പിക്കാണ് ദിവ്യക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിന്റെ അന്വേഷണച്ചുമതല.
കണ്ണൂര്‍ യൂണിറ്റിന് അന്വേഷണം കൈമാറുന്നതില്‍ പരാതിക്കാരനായ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
കണ്ണൂര്‍ യൂണിറ്റിലെ സിഐ ബിനുവിന് ദിവ്യയുമായി അടുത്ത പരിചയമുണ്ട്. ബിനുവിനെ വിജിലന്‍സില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് മന്ത്രിക്ക് ഷമ്മാസ് പരാതി നല്‍കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
