പാലക്കാട്: എസ്എഫ്ഐ മാർച്ചിനിടെ മദ്യപിച്ചെത്തി മർദിച്ചെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ.പാലക്കാട് എആർ ക്യാമ്പിലെ സിപിഒ ആയ ഷഫാദിനെയാണ് സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞദിവസം പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിനിടെയായിരുന്നു സംഭവം നടന്നത്.മദ്യപിച്ചെത്തിയ ഷഫാദ്, എസ്എഫ്ഐ പ്രവർത്തകരെ ഇടിവള ഉപയോഗിച്ച് ആക്രമിച്ചെന്നും പരാതി ഉയർന്നിരുന്നു.
സംഭവത്തിൽ മദ്യപിച്ചാണ് എത്തിയതെന്ന പരാതിയെത്തുടർന്ന് ഷഫാദിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നതായി കണ്ടെത്തുകയായിരുന്നു. തുടർന്നാണ് പാലക്കാട് ജില്ലാ പൊലീസ് മേധാവി ഷഫാദിനെതിരെ നടപടി സ്വീകരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
