എറണാകുളം: കളമശേരി കൂട്ടബലാത്സംഗ കേസില്‍ പ്രതികളായ ശരണ്യ, സഞ്ജു എന്നിവര്‍ക്കായി അന്വേഷണസംഘം ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. അറസ്റ്റിന് പിന്നാലെ ഇരുവര്‍ക്കുമായി കസ്റ്റഡി അപേക്ഷ നല്‍കാനായിരുന്നു അന്വേഷണസംഘത്തിന്റെ ശ്രമമെങ്കിലും കോടതി അവധി ദിനങ്ങളായതിനാല്‍ ഇന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടിയാണ് കസ്റ്റഡി അപേക്ഷ നല്‍കുക.
സ്പായില്‍ ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന വ്യാജ പരസ്യം നല്‍കിയാണ് പ്രതികള്‍ യുവതിയെ കെണിയില്‍പ്പെടുത്തിയത്. ആകര്‍ഷകമായ ശമ്പളവും ഭക്ഷണവും താമസ സൗകര്യവും വാഗ്ദാനം ചെയ്തുള്ള പരസ്യം കണ്ട് ഒക്ടോബര്‍ രണ്ടിന് രാവിലെയാണ് പരാതിക്കാരിയായ യുവതി ഇന്റര്‍വ്യൂവിനായി എത്തിയത്. തുടര്‍ന്ന് അന്നുരാത്രി ഓഫീസിലുള്ളവരെ പരിചയപ്പെടുത്താമെന്ന വ്യാജേന യുവതിയെ ഓണ്‍ലൈന്‍ ടാക്‌സിയില്‍ ഇടപ്പള്ളിയിലെ ലോഡ്ജിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ലോഡ്ജിലെത്തിച്ച യുവതിക്ക് ബലമായി മദ്യവും മയക്കുമരുന്നും നല്‍കിയ ശേഷമാണ് ശ്രീരാജും ജിത്ത് മാര്‍ട്ടിനും ചേര്‍ന്ന് ക്രൂരമായ ബലാത്സംഗത്തിനും ലൈംഗിക അതിക്രമത്തിനും ഇരയാക്കിയത്. പിറ്റേന്ന് രാവിലെ ഒപ്പമുണ്ടായിരുന്ന വയനാട് സ്വദേശിനിയും യുവതിയെ ലൈംഗികമായി ഉപദ്രവിച്ചതായി പോലീസ് വ്യക്തമാക്കുന്നു.ഒക്ടോബര്‍ മൂന്നിന് വൈകീട്ടോടെ വീട്ടില്‍ തിരിച്ചെത്തിയ യുവതി നടന്ന സംഭവങ്ങള്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ഭര്‍ത്താവാണ് പോലീസില്‍ പരാതി നല്‍കിയത്.
അതേസമയം, കേസില്‍ ആദ്യം അറസ്റ്റിലായ ശ്രീരാജ്, ജിത്ത് മാര്‍ട്ടിന്‍ എന്നിവരെ കസ്റ്റഡിയിലെടുത്ത അന്വേഷണ സംഘം കഴിഞ്ഞ ദിവസം ഇവരുമായി തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. യുവതി പീഡനത്തിനിരയായ ഇടപ്പള്ളിയിലെ ലോഡ്ജിലും, സ്പായിലുമെത്തിച്ചായിരുന്നു തെളിവെടുപ്പ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
