വീട്ടിൽ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ച സംഭവം; 9 മാസത്തിന് ശേഷം മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം

OCTOBER 12, 2026, 10:38 PM

ചാവക്കാട് : വൈദ്യസഹായം നൽകാതെ വീട്ടിൽ പ്രസവിച്ച യുവതിയുടെ കുഞ്ഞ് ആറാം ദിവസം മരിച്ച സംഭവത്തിൽ ഒമ്പത് മാസത്തിന് ശേഷം മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി. എടക്കഴിയൂർ കല്ലുവളപ്പിൽ ഇബ്രാഹിമിന്റേയും മൂസീനയുടേയും ഏഴാമത്തെ കുഞ്ഞിന്റെ മൃതദേഹമാണ് തിങ്കള്‍ എടക്കഴിയൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വച്ച്‌ പോസ്റ്റുമോർട്ടം നടത്തിയത്.

പൊതുപ്രവർത്തകൻ പുതുപൊന്നാനി പാലക്കൽ ഹംസത്ത് മുഹമ്മദിന്റെ പരാതിയെ തുടർന്ന്‌ തൃശൂർ സബ് ഡിവിഷണൽ മജിസ്ട്രേട്ടാണ്‌ പോസ്റ്റുമോർട്ടത്തിന്‌ ഉത്തരവിട്ടത്‌. ഇക്കഴിഞ്ഞ ജനുവരി ആറിനാണ് കുഞ്ഞ് മരിച്ചത്. ഗർഭിണിയായ മൂസീനയ്ക്കും ഗർഭസ്ഥ ശിശുവിനും മതിയായ ചികിത്സ ലഭ്യമാക്കാതിരുന്നതാണ് മരണകാരണമെന്നും ഗര്‍ഭധാരണ കാലത്ത് അമ്മയ്ക്കും ചികിത്സ ലഭ്യമാക്കിയിരുന്നില്ലെന്നും ആരോപണമുയര്‍ന്നിരുന്നു.

മൂസീന വീട്ടിലാണ് പ്രസവിച്ചത്. ഏതാനും ദിവസങ്ങൾക്കുശേഷം കുഞ്ഞു മരിച്ചു. ആരോഗ്യ പ്രശ്നത്താൽ പിന്നീട് ഉമ്മ മൂസീനയും മരിച്ചു. ഇതേ തുടർന്ന് മൂസീനയുടെ വീട്ടുകാരുടെ പരാതിയിൽ ഇബ്രാഹിമിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

vachakam
vachakam
vachakam

ദമ്പതികളുടെ ഏഴ് മക്കളിൽ രണ്ട് നവജാതശിശുക്കൾ നേരത്തെ മരിച്ചിട്ടുണ്ട്. ചികിത്സ നൽകാത്തതാണ് മരണകാരണമെന്ന ആക്ഷേപത്തിന് പിന്നാലെയാണ് മൂന്നാമത്തെ മരണം. ഗർഭിണിയായ ഭാര്യക്ക് ആവശ്യമായ വൈദ്യ സഹായം നൽകാതെ ഭർത്താവ് അക്യുപങ്‌ചറിലൂടെയാണ് ചികിത്സിച്ചിരുന്നത്.

ഡിവിഷണൽ മജിസ്ട്രേട്ട് ഇഹ്തദ മൂഫസിറിന്റെയും ചാവക്കാട് തഹസിൽദാർ കെ ടി ബാബുവിന്റെയും സാന്നിധ്യത്തിൽ പൊലീസ് സർജൻ ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോർട്ടം. മൃതദേഹാവശിഷ്ടം വിദഗ്ധ പരിശോധനക്കായി കൊണ്ടുപോയി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam