ടൊറന്റോ: വേൾഡ് മലയാളി കൗൺസിലിന്റെ (WMC) ഗ്രേറ്റർ ടൊറന്റോ -ഹാമിൽട്ടൺ ഏരിയ (Greater Toronto–Hamilton Area – GTHA)ചാപ്റ്ററിന് ഒക്ടോബർ 25ന് ബ്രാംപ്ടണിൽ ഔദ്യോഗിക തുടക്കമാകും. ബ്രാംപ്ടണിലെ കനേഡിയൻ കൺവെൻഷൻ സെന്ററിൽ വൈകിട്ട് അഞ്ചിന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ 500ലധികം മലയാളി പ്രൊഫഷണലുകളും വിദ്യാർത്ഥികളും കുടുംബാംഗങ്ങളും സാമൂഹിക പ്രവർത്തകരും പങ്കെടുക്കും.
ഉദ്ഘാടനച്ചടങ്ങിൽ ബ്രാംപ്ടൺ മേയർ, വിവിധ മന്ത്രിമാർ, ഇന്ത്യൻ കോൺസൽ ജനറൽ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ തോമസ് മോട്ടക്കൽ, ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ എന്നിവരും ചടങ്ങിൽ സന്നിഹിതരാകും.
ജോബ്‌സൺ ഈശോ ചെയർമാനായും സജി ജോൺ പ്രസിഡന്റായുമാണ് WMC GTHA ചാപ്റ്ററിന് നേതൃത്വം നൽകുന്നത്.
ടൊറന്റോ -ഹാമിൽട്ടൺ മേഖലയിലെ മലയാളി സമൂഹം 50,000ത്തിലധികം കുടുംബങ്ങളായി വളർന്നിരിക്കുന്ന ഈ സാഹചര്യത്തിൽ, നെറ്റ്‌വർക്കിംഗ്, മെന്റർഷിപ്പ് (മാർഗനിർദേശം), അറിവുകളുടെ പങ്കുവെക്കൽ, സാമൂഹിക ഇടപെടലുകൾ എന്നിവയ്ക്കായി കൂടുതൽ ശക്തമായ ഒരു വേദി ഒരുക്കുക എന്നതാണ് പുതിയ ചാപ്റ്ററിന്റെ പ്രധാന ലക്ഷ്യം.
മാനുഷിക സേവന പ്രവർത്തനങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രത്യേക പ്രാധാന്യം നൽകിക്കൊണ്ട്, സഹായം ആവശ്യമുള്ള വ്യക്തികൾക്കും കുടുംബങ്ങൾക്കും പിന്തുണ നൽകുന്നതിനും ഈ ചാപ്റ്റർ മുൻഗണന നൽകും. സമൂഹത്തിനകത്തും പുറത്തും കരുണ, ഐക്യം, സാമൂഹിക ഉത്തരവാദിത്തബോധം എന്നിവ വളർത്തിയെടുക്കുകയും, പരസ്പര സഹകരണത്തിലൂടെയും സേവന മനോഭാവത്തിലൂടെയും കൂടുതൽ ശക്തവും കരുതലുള്ളതുമായ ഒരു സമൂഹം കെട്ടിപ്പടുക്കുകയുമാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
'Connect Malayalees. Multiply Possibilities' എന്ന ആശയവുമായി പ്രവർത്തിക്കുന്ന ചാപ്റ്റർ മലയാളികൾക്കിടയിലെ ആശയങ്ങളും അനുഭവങ്ങളും അറിവുകളും പങ്കുവയ്ക്കുന്നതിനും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും വേദിയൊരുക്കും. പുതുതായി കാനഡയിലെത്തുന്നവർക്ക് മാർഗനിർദേശവും മെന്ററിംഗും നൽകുന്നതിനും വിവിധ മേഖലകളിലുള്ള പ്രൊഫഷണലുകളെ പരസ്പരം ബന്ധിപ്പിക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകും.
53 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന വേൾഡ് മലയാളി കൗൺസിൽ ഗ്ലോബലിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനൊപ്പം, ഗ്രേറ്റർ ടൊറന്റോ-ഹാമിൽട്ടൺ ഏരിയയിലെ മലയാളി സമൂഹത്തിന്റെ പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ചുള്ള പ്രവർത്തനങ്ങൾക്കാണ് പുതിയ ചാപ്റ്റർ മുൻഗണന നൽകുന്നത്.
വിവിധ തലമുറകളിലുള്ള മലയാളികൾ തമ്മിലുള്ള ആശയവിനിമയവും അറിവ് പങ്കിടലും പ്രോത്സാഹിപ്പിക്കുക, സമൂഹത്തിലെ കഴിവുകളും നേട്ടങ്ങളും പരിചയപ്പെടുത്തുക, മാനവികജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സാമൂഹികസന്നദ്ധ സംരംഭങ്ങൾക്കും പിന്തുണ നൽകുക എന്നിവയും ചാപ്റ്ററിന്റെ പ്രധാന ലക്ഷ്യങ്ങളാണ്.
മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം വ്യക്തിപരവും പ്രൊഫഷണലുമായ വളർച്ചയ്ക്ക് സഹായിക്കുന്ന ബന്ധങ്ങളും അവസരങ്ങളും സൃഷ്ടിക്കുന്ന ഒരു വേദിയായി GTHA ചാപ്റ്ററിനെ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.
മീഡിയ കോൺടാക്റ്റ്: ലിസ് കൊച്ചുമ്മൻ, വേൾഡ് മലയാളി കൗൺസിൽ GTHA ചാപ്റ്റർ [email protected]
(Greater Toronto–Hamilton Area – GTHA)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
