പ്രേം നസീറിന്‍റെ മകൾ ലൈല ബീഗം അന്തരിച്ചു

OCTOBER 7, 2026, 11:17 PM

കോഴിക്കോട്: പ്രേംനസീറിൻ്റെ മൂത്ത മകൾ ലൈലാബീഗം(76) അന്തരിച്ചു. കോഴിക്കോട് പറയഞ്ചേരിയിലെ വസതിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. പരേതനായ റിട്ട. സൂപ്രണ്ടിങ് എൻജിനീയർ പിഎ റഷീദാണ് ഭർത്താവ്. മക്കൾ സജിത്ത്, സോജ. സഹോദരങ്ങൾ ഷാനവാസ്, റസിയ, റിത.

തിരുവനന്തപുരത്തെ മംഗലപുരം കുറക്കോട് ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഇവരുടെ ഭൗതിക ശരീരം ഇന്ന് ഖബറടക്കും. ചിറയിൻകീഴ് കൊടിക്കകം ഗവൺമെൻ്റ് എൽപി സ്‌കൂൾ, മദ്രാസ് പ്രസിഡൻസി സ്‌കൂൾ, തിരുവനന്തപുരം സെൻ്റ് റോക്‌സ് കോൺവെൻ്റ്, കുന്തല്ലൂർ ഗവൺമെൻ്റ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടിയിട്ടുണ്ട്. 1950 ഓഗസ്‌റ്റ് 24 ന് ചിറയിൻകീഴിലാണ് ലൈലാബീഗത്തിൻ്റെ ജനനം.

പ്രേം നസീറിന് തൻ്റെ മൂത്ത മകളോട് വലിയ സ്‌നേഹമായിരുന്നു. അതുകൊണ്ട് തന്നെ പ്രേം നസീറിൻ്റെ 60 വർഷം പഴക്കമുള്ള ചിറയിൻ കീഴിലെ വീടിന് 'ലൈല കോട്ടേജ്' എന്ന പേര് നൽകിയിരുന്നു. ഈ പേരിലാണ് ആ വീട് അറിയപ്പെട്ടിരുന്നത്. പ്രേം നസീറിനെക്കുറിച്ച് 'ഇതിലെ പോയത് വസന്തം' എന്നൊരു ഓർമ പുസ്‌തകവും ഇവർ രചിച്ചിട്ടുണ്ട്. ഇതിൽ പിതാവിൻ്റെ സിനിമാ ജീവിതത്തെക്കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഓർമ്മപ്പുസ്‌തകത്തിൽ ഒരു നടൻ എന്നതിലുപരി പ്രേം നസീർ എന്ന പിതാവ് തങ്ങളെ എത്രമാത്രം സ്നേഹിച്ചിരുന്നുവെന്നും തങ്ങളോട് എന്തൊക്കെ സംസാരിച്ചിരുന്നുവെന്നും വളരെ വികാരനിർഭരമായി അവർ വിവരിക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam