ടൊറന്റോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയ്ക്ക് സ്വന്തം ദേവാലയം

OCTOBER 29, 2026, 11:35 AM

ടൊറന്റോ: കാനഡയിലെ ക്‌നാനായ കത്തോലിക്കാ സഭാസംവിധാനങ്ങളുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച ടൊറന്റോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക, ഒന്റാറിയോയിലെ സെന്റർ വെല്ലിംഗ്ടണിൽ മൂന്ന് ഏക്കർ സ്ഥലത്തോടുകൂടിയ ദേവാലയം സ്വന്തമാക്കി.

പന്ത്രണ്ട് വർഷത്തെ പ്രാർത്ഥനയുടെയും പരിശ്രമത്തിന്റെയും കാത്തിരിപ്പിന്റെയും ഫലമായാണ് ഇടവകയുടെ ഈ നേട്ടം. സ്വന്തമായി ഒരു ദേവാലയം എന്ന ഇടവകയുടെ ദീർഘകാല ലക്ഷ്യം ഇതോടെ സാക്ഷാത്കരിക്കപ്പെട്ടു.

ഇടവക വികാരി റവ. ഫാ. മാത്യു മേലേടത്ത്, കൈക്കാരന്മാരായ ജോൺ അരയത്ത്, അനീഷ് തെക്കേടത്ത് , ബിൽഡിംഗ് കമ്മിറ്റി ചെയർമാൻ തോമസ് ആയിരവേലിൽ, കമ്മിറ്റി അംഗങ്ങളായ ജോബി വലിയപുത്തൻപുരയിൽ, സാം കാരിക്കൊമ്പിൽ, ദീപു മലയിയിൽ എന്നിവരുടെ നേതൃത്വത്തിലും സഹകരണത്തിലുമാണ് ഈ നേട്ടം കൈവരിച്ചത്. ഡയറക്ടറേറ്റ് ചെയർമാൻ റോയ് പുത്തൻകളം, സെക്രട്ടറി ജോഷി പാലത്തടത്തിൽ, ഡയറക്ടറേറ്റ് ബോർഡ് അംഗങ്ങൾ, പാരിഷ് കൗൺസിൽ അംഗങ്ങൾ, ഇടവകാംഗങ്ങൾ, നോർത്ത് അമേരിക്കയിലെ വിവിധ ക്‌നാനായ കത്തോലിക്കാ ഇടവയിലെ അഭ്യുദയകാംഷികൾ എന്നിവരുടെ കൂട്ടായ പങ്കാളിത്തവും ഈ ദേവാലയം സ്വന്തമാക്കുന്നതിൽ നിർണായകമായി.

vachakam
vachakam
vachakam

The Directorate of Knanaya Catholics in Canada എന്ന സഭാസംവിധാനത്തിന്റെ കീഴിൽ സ്വന്തമായി ദേവാലയം ലഭിക്കുന്ന രണ്ടാമത്തെ ദേവാലയമാണിത്.

ദേവാലയം സ്വന്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ പ്രാർത്ഥനയിലൂടെയും സാമ്പത്തിക സഹായത്തിലൂടെയും മറ്റു വിവിധ മാർഗങ്ങളിലൂടെയും സഹകരിച്ച എല്ലാവർക്കും ഇടവക നന്ദി അറിയിക്കുന്നു.

ജോൺ കുരുവിള അരയത്ത്

vachakam
vachakam
vachakam

പബ്ലിക് റിലേഷൻസ് ഓഫീസർ

ടൊറന്റോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam