കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ആരാധകരുടെ പ്രിയ ജോഡികളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരായത്. എട്ടു വർഷത്തെ പരിചയത്തിനും സൗഹൃദത്തിനും ശേഷമാണ് ഇരുവരും ജീവിതത്തിൽ ഒന്നിച്ചത്. ആരാധകർ ആഘോഷമാക്കിയ വിവാഹത്തിന് ശേഷവും തങ്ങളുടെ പ്രണയകാലത്തെക്കുറിച്ചുള്ള പല കാര്യങ്ങളും താരങ്ങൾ രഹസ്യമായി തന്നെ സൂക്ഷിച്ചിരുന്നു. തങ്ങളുടെ പുതിയ ബിഗ് ബജറ്റ് ചിത്രമായ 'രണബലി'യുടെ പ്രൊമോഷന്റെ ഭാഗമായി പ്രശസ്ത മാധ്യമപ്രവർത്തകൻ ശുഭങ്കർ മിശ്രയുടെ പോഡ്‌കാസ്റ്റിൽ നൽകിയ അഭിമുഖത്തിലാണ് താരങ്ങൾ തങ്ങളുടെ വ്യക്തിജീവിതത്തിലെ സുപ്രധാന കാര്യങ്ങൾ വെളിപ്പെടുത്തിയത്.
സിനിമാ സെറ്റിലെ ആദ്യ പരിചയം മുതൽ പ്രണയവും വിവാഹവും വരെയുള്ള യാത്രയെക്കുറിച്ചും, പ്രണയകാലം മാധ്യമങ്ങളിൽ നിന്നും ആരാധകരിൽ നിന്നും സ്വകാര്യമായി സൂക്ഷിച്ചതിന്റെ കാരണത്തെക്കുറിച്ചും വിജയ്‌യും രശ്മികയും മനസ്സ് തുറന്നു. എട്ടു വർഷത്തെ പരിചയത്തിനിടയിൽ പ്രണയം പരസ്യപ്പെടുത്താതെ ഒളിച്ചുകളിക്കുകയായിരുന്നില്ലെന്നും, തങ്ങളുടെ സ്വകാര്യ ജീവിതം മറ്റുള്ളവർക്ക് ആഘോഷിക്കാനോ ഗോസിപ്പുകൾ പരത്താനോ വിട്ടുകൊടുക്കാൻ ആഗ്രഹിക്കാത്തതിനാലാണ് ബന്ധം രഹസ്യമാക്കിവെച്ചതെന്നും ഇരുവരും വ്യക്തമാക്കി.
വർക്ക് ചെയ്യുമ്പോഴും ഒഴിവുസമയങ്ങളിലുമെല്ലാം രശ്മികയുടെ സാന്നിധ്യം എത്രത്തോളം സന്തോഷം നൽകിയിരുന്നുവെന്നും, ഓരോ നിമിഷവും അവളെ മിസ്സ് ചെയ്യാൻ തുടങ്ങിയപ്പോഴാണ് വിവാഹത്തെക്കുറിച്ച് ആലോചിച്ചതെന്നും വിജയ് വൈകാരികമായി പങ്കുവെച്ചു. വലിയ പ്രണയാഭ്യർത്ഥനകളോ പ്രഖ്യാപനങ്ങളോ ഇല്ലാതെ തന്നെ പരസ്പരം ഒന്നിച്ചുള്ളപ്പോൾ അനുഭവപ്പെട്ട പൂർണ്ണതയാണ് തങ്ങളെ വിവാഹ ജീവിതത്തിലേക്ക് നയിച്ചതെന്ന് രശ്മികയും ഓർത്തെടുത്തു.
"ആദ്യ സിനിമയിൽ ഞങ്ങൾ സഹപ്രവർത്തകരായിരുന്നു. പിന്നീട് നല്ല സുഹൃത്തുക്കളായി. ആ സൗഹൃദമാണ് പതുക്കെ പ്രണയത്തിലേക്കും ഒടുവിൽ വിവാഹത്തിലേക്കും എത്തിയത്. അല്ലാതെ ഞങ്ങൾ പ്രണയം ഒളിച്ചുവെക്കാൻ മാധ്യമങ്ങൾക്ക് മുന്നിൽ നാടകീയമായി ഒളിച്ചുകളിക്കുകയായിരുന്നില്ല. സ്വകാര്യ ജീവിതം എല്ലാവരുടെയും മുന്നിൽ പ്രദർശിപ്പിക്കേണ്ട ഒന്നാണെന്ന് എനിക്ക് തോന്നിയിട്ടില്ല. അത് എന്റെ ജീവിതമാണ്, അത് ഞാൻ എന്തിനാണ് പരസ്യപ്പെടുത്തുന്നത്?" വിജയ് പറഞ്ഞു.
"ഞങ്ങളുടെ റിലേഷൻഷിപ്പ് ഞങ്ങൾക്കുള്ളതാണ്. അത് മറ്റുള്ളവർക്ക് ആസ്വദിക്കാനോ ഗോസിപ്പുകൾ ഉണ്ടാക്കാനോ ഉള്ളതല്ല. ജീവിതത്തിൽ നമ്മൾ കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്, അത് ഞങ്ങൾ സ്വകാര്യമായി തന്നെ സൂക്ഷിച്ചു," - വിജയ്‌യുടെ വാക്കുകളെ പിന്തുണച്ചുകൊണ്ട് രശ്മികയും നിലപാട് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
