നടി മഞ്ജു വാര്യർ സ്വീകരിച്ച നിലപാടിനെ പിന്തുണച്ച് നടി മല്ലിക സുകുമാരൻ. സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന സമരങ്ങളെയും വിവാദങ്ങളെയും വിമർശിച്ച മല്ലിക, ഒരു അമ്മയുടെ കാഴ്ചപ്പാടിൽ നിന്നാണ് താൻ സംസാരിക്കുന്നതെന്നും മഞ്ജുവിന്റെ സമീപനമാണ് ഉചിതമെന്നും അഭിപ്രായപ്പെട്ടു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മല്ലികയുടെ പ്രതികരണം.
മഞ്ജുവിനോട് തനിക്ക് വലിയ ബഹുമാനമുണ്ടെന്നും അനാവശ്യമായി സംസാരിക്കുന്നതിനു പകരം അവർ സ്വീകരിച്ച രീതിയാണ് നല്ലതെന്നും മല്ലിക പറഞ്ഞു. ജീവിതത്തിൽ അനുഭവിക്കേണ്ടിവന്നതെല്ലാം മഞ്ജു അനുഭവിച്ചുകഴിഞ്ഞുവെന്നും കാലക്രമേണ എല്ലാവർക്കും കാര്യങ്ങൾ മനസ്സിലാകുമെന്നും അവർ അഭിപ്രായപ്പെട്ടു. കേരള മുഖ്യമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും മഞ്ജു അഭ്യർഥന നടത്തിയിട്ടുണ്ടെന്നും മല്ലിക ചൂണ്ടിക്കാട്ടി.
സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ചും മല്ലിക വിമർശനമുന്നയിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്നയാളെ മാറ്റാൻ ആർക്കെങ്കിലും കഴിയുമെങ്കിൽ അത് വലിയ നന്മ ആയിരിക്കുമെന്നും മല്ലിക പറഞ്ഞു.
പേര് വെളിപ്പെടുത്താതെ ചിലർ നടത്തുന്ന വിവാദ പരാമർശങ്ങൾക്കെതിരെയും മല്ലിക ശക്തമായി പ്രതികരിച്ചു. ഒരാൾക്ക് ജീവിതത്തിൽ സമാധാനം കണ്ടെത്തി മുന്നോട്ടുപോകാൻ തുടങ്ങിയ ശേഷമാണ് പഴയ കാര്യങ്ങൾ പറഞ്ഞ് വിവാദമുണ്ടാക്കുന്നതെന്നായിരുന്നു അവരുടെ വിമർശനം. പ്രണയകാലം മുതലുള്ള കാര്യങ്ങളെക്കുറിച്ച് മുമ്പ് കേട്ടിട്ടില്ലെന്നും ഇപ്പോൾ ഇത്തരം വെളിപ്പെടുത്തലുകൾ നടത്തുന്നതിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
