' രണബലി'യുടെ റിലീസിന് മുന്നോടിയായി വിജയ് ദേവരകൊണ്ടയും ഭാര്യയും നടിയുമായ രശ്മിക മന്ദാനയും തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയെ സന്ദർശിച്ചു. ചെന്നൈയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. സന്ദർശനത്തിന്റെ ചിത്രങ്ങൾ വിജയ് ദേവരകൊണ്ട സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.
തമിഴ്‌നാട് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ അനുഭവത്തെക്കുറിച്ച് വൈകാരികമായ കുറിപ്പും താരം പങ്കുവെച്ചു. "പ്രിയപ്പെട്ട ദളപതി വിജയ് സാറിനൊപ്പം മനോഹരമായ ഒരു സമയം ചെലവഴിക്കാൻ സാധിച്ചു. തിരക്കേറിയ ഒരു ദിവസത്തിന് ശേഷവും അദ്ദേഹം ഞങ്ങളെ വലിയ സ്‌നേഹത്തോടെ സ്വീകരിക്കുകയും ജീവിതത്തെയും ജോലിയെയും ലോകത്തെയും കുറിച്ച് വ്യക്തിപരമായ കാഴ്ചപ്പാടുകൾ പങ്കുവെക്കുകയും ചെയ്തു," വിജയ് ദേവരകൊണ്ട കുറിച്ചു.
റഹുൽ സാങ്ക്രിത്യൻ സംവിധാനം ചെയ്യുന്ന പീരിയഡ് ഡ്രാമ ചിത്രമായ 'രണബലി' ഒക്ടോബർ 16-നാണ് തിയേറ്ററുകളിൽ എത്തുന്നത്. ബ്രിട്ടീഷ് ഭരണകാലത്തെ പശ്ചാത്തലമാക്കി നിർമ്മിച്ച ചിത്രത്തിൽ ആർനോൾഡ് വോസ്‌ലൂവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 'ഗീത ഗോവിന്ദം', 'ഡിയർ കോമ്രേഡ്' എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
രശ്മിക മന്ദാന 'ജയമ്മ' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്ന് നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ഗുൽഷൻ കുമാർ, ഭുഷൻ കുമാർ, ടി സീരീസ് ചേർന്നാണ് അവതരിപ്പിക്കുന്നത്.
ഇതൊരു ബയോപിക് അല്ലെന്നും മറിച്ച് മറച്ചുവെക്കപ്പെട്ട ചരിത്രരേഖകളുടെയും വാമൊഴികളുടെയും സിനിമാറ്റിക് പുനരാവിഷ്കാരമാണെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. പാൻ-ഇന്ത്യൻ തലത്തിൽ പുറത്തിറങ്ങുന്ന 'രണബലി' ഇന്ത്യൻ സിനിമയിലെ തന്നെ വമ്പൻ പ്രോജക്റ്റുകളിൽ ഒന്നായിരിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
