നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: എഫ്ഐആറിൽ സുഹൈൽ സജീവിന്റെ പേരില്ലെന്ന വിവാദം അടിസ്ഥാന രഹിതമെന്ന് പോലീസ് 

OCTOBER 13, 2026, 4:21 AM

കൊച്ചി: നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ ഇടിച്ച് മൂന്ന് പേർ കൊല്ലപ്പെട്ട കേസിൽ പ്രതി സുഹൈൽ സജീവിന്റെ പേര് എഫ്ഐആറിൽ ഇല്ലെന്ന  വിവാദം അടിസ്ഥാന രഹിതമെന്ന് പോലീസ്. പ്രതിയെ നിയമപ്രകാരം കോടതിയാണ് ബോസ്റ്റൽ സ്കൂളിൽ റിമാൻഡ് ചെയ്തതെന്നും പൊലീസ് അറിയിച്ചു. 

 ദൃക്‌സാക്ഷികൾ പറഞ്ഞ പ്രാഥമിക വിവരത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് എഫ്ഐഐര്‍ രജിസ്റ്റർ ചെയ്തത്. തുടർന്നുള്ള അന്വേഷണത്തിലാണ് സുഹൈലിനെ പ്രതി ചേർത്തത്.

18 നും 21 നും ഇടയിൽ പ്രായമുള്ള പ്രതിയെ കോടതി നിയമ പ്രകാരമാണ് ബോസ്റ്റൽ സ്കൂളിലേക്ക് റിമാൻഡ് ചെയ്തതെന്നും പൊലീസ് പറയുന്നു. പ്രതികളെ ഒരു തരത്തിലും സംരക്ഷിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയും വ്യക്തമാക്കി.

vachakam
vachakam
vachakam

അതിനിടെ, പ്രായപൂർത്തിയാവുന്നതിന് മുൻപ് ബാറിൽ പോയി മദ്യപിച്ചതിന് സുഹൈലിനെതിരെ എക്സൈസും കേസെടുത്തു. മദ്യം നൽകിയ ബാറുകൾക്കെതിരെയും എക്സൈസ് നടപടി തുടങ്ങി. സുഹൈൽ സജീവിന്റെ ലൈസൻസ് റദ്ദാക്കാനുള്ള നടപടി മോട്ടോർ വാഹന വകുപ്പും തുടങ്ങിയിട്ടുണ്ട്. അതേസമയം, അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ സുഹൈൽ സജീവ് ജാമ്യപേക്ഷയും നൽകി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam