മന്ത്രി കെ.എം. ഷാജിയുടെ വിദേശയാത്ര വിവാദത്തിൽ 

OCTOBER 13, 2026, 2:05 AM

തിരുവനന്തപുരം: മന്ത്രി കെ.എം. ഷാജിയുടെ പ്രാഗ് യാത്ര വിവാദത്തിൽ. നാല് രാജ്യങ്ങളിലേക്ക് മാത്രം യാത്രാനുമതി ഉണ്ടായിരുന്ന മന്ത്രി ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാനമായ പ്രാഗ് സന്ദർശിച്ചു എന്നാണ് റിപ്പോർട്ട്. വിവാദ മദ്യവ്യാപാരി ജോൺ സേവ്യറും ഒപ്പം ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

ഇതിനിടെ  മന്ത്രി കെ. എം. ഷാജിയുടെ ചെക്ക് റിപബ്ലിക്കിലേക്കുള്ള യാത്ര, അനുമതി ഇല്ലാതെയെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത് വന്നു .

നാല് രാജ്യങ്ങളിലേക്ക് മാത്രമാണ് മന്ത്രിക്ക് യാത്രാ അനുമതി ലഭിച്ചിരുന്നത്. എന്നാൽ ഈ പട്ടികയിൽ ചെക്ക് റിപ്പബ്ലിക് തലസ്ഥാനമായ പ്രാഗ് ഉണ്ടായിരുന്നില്ല. അനുമതി ലഭിച്ച രാജ്യങ്ങളുടെ പട്ടികയുള്ള നിയമസഭാ രേഖയും പുറത്ത് വന്നിട്ടുണ്ട്.

vachakam
vachakam
vachakam

  സെപ്റ്റംബർ 16 മുതൽ 26 വരെയായിരുന്നു യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള മന്ത്രിയുടെ യാത്ര. ഓസ്ട്രിയ, ബൾഗേറിയ, സ്വിറ്റ്‌സർലന്റ്, യുഎഇ എന്നീ രാജ്യങ്ങളിലേക്ക് യാത്ര നടത്താനായിരുന്നു മന്ത്രിക്ക് അനുമതി ഉണ്ടായിരുന്നത്. ഇവിടങ്ങളിലേക്ക് മാത്രമാണ് കെ എം ഷാജി യാത്ര അനുമതി തേടിയിരുന്നത്. പ്രാഗിലേക്ക് ഷാജിക്ക് യാത്ര ചെയ്യാൻ അനുമതി ഇല്ലായിരുന്നു എന്നാണ് നിയമസഭാ രേഖകൾ വ്യക്തമാക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam