കോഴിക്കോട്: കൊയിലാണ്ടി പോക്സോ കേസിലെ പ്രതി അബ്ദുൽ റഫീഖിന് ഹൈക്കോടതിയിൽ തിരിച്ചടി.ജാമ്യം റദ്ദാക്കിക്കൊണ്ട് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി പുറപ്പെടുവിച്ച ഉത്തരവിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല.പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കോടതി വ്യക്തമാക്കി.
12 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി രക്ഷപ്പെട്ടതിന് പിന്നിൽ പോലീസിന്റെ അനാസ്ഥ എന്ന ആരോപണവുമായി നാട്ടുകാർ പ്രതിഷേധം തുടരുകയാണ്.പ്രതിയെ പിടികൂടുന്നത് വരെ സമരം തുടരാനാണ് നാട്ടുകാരുടെ തീരുമാനം.
പോക്സോ കേസ് പ്രതിയെ പിടികൂടാതെ പൊലീസ് ഒത്തുകളിച്ചു എന്നാരോപിച്ച് ആക്ഷന്‍ കമ്മിറ്റി വടകര എസ്പി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കുകയും സംഘർഷം ഉണ്ടാവുകയും ചെയ്തിരുന്നു.പിന്നാലെ, തുടര്‍ നടപടികളെടുക്കുമെന്ന് പൊലീസ് ഉറപ്പു നല്‍കിയതിനെത്തുടര്‍ന്നാണ് പ്രതിഷേധക്കാന്‍ പിരിഞ്ഞു പോയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
