ജിഎൻഎ കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങിയാൽ ഹിമാചലിൽ നിന്ന് വാങ്ങുന്നതിനേക്കാൾ 2000 കോടിയുടെ ലാഭമുണ്ടാകും: മുഖ്യമന്ത്രി

NOVEMBER 4, 2026, 12:23 AM

തിരുവനന്തപുരം:  ആരോ​ഗ്യവകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ​ഗ്രേഡ് 2 വിൽ 12 തസ്തികയും കാത്ത് ലാബ് ടെക്നീഷ്യൻസിലേക്ക് 16 പുതിയ തസ്തികയും അം​ഗീകരിച്ചതായും മുഖ്യമന്ത്രി .   വാർത്താസമ്മേളനത്തിൽ മന്ത്രിസഭ യോ​ഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കോഴിക്കോട് കോർപറേഷനിൽ നിന്ന് പിരിച്ചുവിട്ടവർക്ക് ആശ്വാസമാകുന്ന മന്ത്രിസഭ യോ​ഗതീരുമാനവും മുഖ്യമന്ത്രി അറിയിച്ചു. സൂപ്പർ ന്യൂമറി തസ്തിക ആക്കി നിലനിർത്തും. ​ഗവർണർക്കെതിരെയും മുഖ്യമന്ത്രി വിമർശനമുന്നയിച്ചു.

ജിഎൻഎ കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങിയാൽ ഹിമാചലിൽ നിന്ന് വാങ്ങുന്നതിനേക്കാൾ 2000 കോടിയുടെ ലാഭമുണ്ടാകും. പീക്ക് അവറിൽ ജിഎൻഎ കൂടുതൽ വൈദ്യുതി നൽകും. പിണറായിയുടെ കാലത്തും ജിഎൻഎയിൽ നിന്ന് വൈദ്യുതി വാങ്ങി. ജിഎൻഎ കരാറിനെ മന്ത്രിയും ചെയർമാനും എതിർത്തിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങിയാൽ 805 രൂപ അധിക ബാധ്യത വരും. ഹിമാചലിൽ നിന്ന് വാങ്ങുമ്പോഴും ഇടനിലക്കാരുണ്ട്. ഹിമാചലിനെ മാറ്റിയത് 2223 കോടി അധികബാധ്യത ഒഴിവാക്കാനാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എൽഡിഎഫ് സർക്കാർ 2025-26ൽ സ്വകാര്യ വൈദ്യുതി വാങ്ങി. അദാനിയിൽ നിന്ന് അടക്കം വൈദ്യുതി വാങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

vachakam
vachakam
vachakam

പിഎസ് സിയിലെ ശുപാർശ നടപടിക്രമം പാലിക്കാതെയെന്നും മുഖ്യമന്ത്രി വിമർശിച്ചു. സർക്കാരുമായി ആലോചിച്ചില്ലെന്നും ഗവർണർ ചെയ്തതിനോട് യോജിപ്പില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പി എസ് സിയിൽ നടക്കുന്നത് ഞെട്ടിക്കുന്ന ക്രമക്കേടാണ്. പാർട്ടി ബന്ധുക്കളെയും സ്വന്തക്കാരെയും നിയമിക്കുന്നു. പി എസ് സിയിൽ ശുദ്ധീകരണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഐഎഎസ് സ്ഥലംമാറ്റം ചട്ടപ്രകാരമാണ്. കെഎസ്ഇബി ചെയർമാൻറെ മാറ്റം സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.



vachakam
vachakam
vachakam


  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam