പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നിൽ നഗ്‌നതാ പ്രദര്‍ശനം; യുവാവിന് അഞ്ച് വര്‍ഷം തടവും പിഴയും

OCTOBER 13, 2026, 1:05 AM

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ യുവാവിന് തടവും പിഴയും. 2023 ല്‍ പനമരം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി.

അഞ്ചുകുന്ന്, പാലുകുന്ന്, പുത്തൂര്‍കുന്ന് ഉന്നതിയിലെ എം. മുകേഷ്(33)നെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ.ആര്‍. സുനില്‍കുമാര്‍ അഞ്ച് വര്‍ഷവും രണ്ട് മാസവും തടവിനും 76000 രൂപ പിഴ അടക്കാനും ശിക്ഷ വിധിച്ചത്. 

2023 സെപ്തംബര്‍ മാസത്തിലാണ് ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ക്കെതിരെ നഗ്‌നതാ പ്രദര്‍ശനം നടത്തുകയും അസഭ്യം പറയുകയും ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ചെയ്തത്. 

vachakam
vachakam
vachakam

അന്നത്തെ പനമരം സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ആയിരുന്നു ഇ.കെ. അബൂബക്കര്‍ കേസില്‍ ആദ്യാന്വേഷണം നടത്തുകയും പിന്നീട് ഇന്‍സ്പെക്ടര്‍ എസ്. എച്ച്.ഓ വി. സിജിത്ത് കേസന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam