അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്; യൂട്യൂബർ തൊപ്പിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

NOVEMBER 1, 2026, 10:32 PM

കൊച്ചി:   അശ്ലീലദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാദിനെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. 

എറണാകുളം സിജെഎം കോടതിയിൽ റൂറൽ സൈബർ പോലീസാണ് കുറ്റപത്രം സമർപ്പിച്ചത്. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ ചതിച്ചതാണെന്നാണ് തൊപ്പിയുടെ പ്രതികരണം.

തർക്കത്തെ തുടർന്നാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്നും തൊപ്പി പറഞ്ഞു. തൊപ്പിക്കെതിരെ കുറ്റം നിലനിൽക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഐ.ടി നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്. 

vachakam
vachakam
vachakam

ഗെയിമിങ് ലൈവ് സ്ട്രീമിങ്ങിലൂടെയാണ് തൊപ്പിയും സംഘവും പ്രായപൂർത്തിയാവാത്ത കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ ഇടയിൽ സ്വാധീനം നേടിയത്. തുടക്കംമുതൽ ഇവർ ഉപയോഗിക്കുന്ന ഭാഷയ്ക്കും മറ്റും കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു.  

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam