ന്യൂസിലാൻഡിനെതിരായ അഞ്ച് മത്സര ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഏഴ് വിക്കറ്റിന് ഇന്ത്യയെ ന്യൂസിലാൻഡ് പരാജയപ്പെടുത്തിയിരുന്നു. കളിയിൽ തോറ്റെങ്കിലും ആദ്യ മൂന്ന് മത്സരങ്ങളിൽ ജയിച്ച ഇന്ത്യ 3-2ന് പരമ്പര സ്വന്തമാക്കിയിരുന്നു. അവസാന മത്സരത്തിലും പ്‌ളേയിംഗ് ഇലവനിൽ കൗമാര താരം വൈഭവ് സൂര്യവംശിയെ ഉൾപ്പെടുത്താത്തതിന് നിരവധി ആരാധകരാണ് പ്രതിഷേധിച്ചത്.
15കാരനായ താരം ഈ പരമ്പരയിൽ രണ്ട് മത്സരങ്ങൾ മാത്രമാണ് കളിച്ചത്. ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിന് നേരെയും വിമർശകർ വിരൽ ചൂണ്ടിയിരുന്നു. ഇതിനെതിരെ കഴിഞ്ഞദിവസം മത്സരത്തിന് മുൻപ് ശക്തമായ രീതിയിലാണ് ഗംഭീർ പ്രതികരിച്ചത്. തന്റെ ജോലി ശരിയായ ആളെ തിരഞ്ഞെടുക്കുകയാണെന്നും എല്ലാവരെയും സന്തോഷിപ്പിക്കലല്ലെന്നുമാണ് ഗംഭീറിന്റെ വാദം. 'ആദ്യം തന്നെ പറയട്ടെ. എന്റെ ജോലി എല്ലാവരെയും സന്തോഷിപ്പിക്കലല്ല, ശരിയായ തീരുമാനം എടുക്കുക എന്നതാണ്. എല്ലാവരും പറയുന്ന തീരുമാനം എടുക്കുകയല്ല. അതിനാണ് ഞാനാ സ്ഥാനത്തുള്ളത്.' എന്നാണ് ഗംഭീർ വ്യക്തമാക്കിയത്.
ഇന്നലെ ടോസ് നേടിയ ന്യൂസിലാൻഡ് ഇന്ത്യയെ ആദ്യം ബാറ്റിംഗിനിറക്കി. എട്ട് വിക്കറ്റ് നഷ്ടത്തിൽ
191 റൺസ് എന്ന നിലയിൽ ഇന്ത്യയെ അവർ തളച്ചു. മറുപടി ബാറ്റിംഗിൽ 18 ഓവറിൽ മൂന്ന് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി വിജയം കാണുകയായിരുന്നു.
19 റൺസ് നേടുന്നതിനിടെ ഓപ്പണർമാരായ സഞ്ജു സാംസണിനെയും (4), അഭിഷേക് ശർമ്മയേയേും (1) നഷ്ടമായ ഇന്ത്യയെ ഇഷാൻ കിഷനും (61), ശ്രേയസ് അയ്യരും (50) ചേർന്ന് കര കയറ്റിയെങ്കിലും അവസാന ഓവറുകളിൽ പതിവ് റൺവേട്ട നടക്കാതെപോയത് തിരിച്ചടിയായി. തിലക് വർമ്മ(6), നമാൻ ധിർ (33), നിതീഷ് കുമാർ റെഡ്ഡി (22) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായതും ഇന്ത്യയ്ക്ക് തിരിച്ചടിയായി.
നാലോവറിൽ 19 റൺസ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ ആദം മിൽനേയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയ നഥാൻ സ്മിത്തും ബ്‌ളെയർ ടിക്‌നറും ചേർന്നാണ് ഇന്ത്യൻ ബാറ്റിംഗിനെ 200 കടക്കാതെ നിയന്ത്രിച്ചു നിർത്തിയത്.
മറുപടിക്കിറങ്ങിയ കിവീസിന് വേണ്ടി ഓപ്പണർ ടിം സീഫർട്ട് (50 പന്തുകളിൽ 11 ഫോറുകളും 5 സിക്‌സുകളുമടക്കം 93 റൺസ്) ഒരറ്റത്ത് ഉറച്ചുനിന്ന് പൊരുതി. രണ്ടാം ഓവറിൽ ഫിൻ അല്ലെനെ (2) നഷ്ടമായെങ്കിലും ഡാരിൽ മിച്ചൽ (29), ഗ്‌ളെൻ ഫിലിപ്പ്‌സ് (38 പന്തുകളിൽ 8 ഫോറുകളും 3 സിക്‌സുകളുമടക്കം പുറത്താവാതെ 65 റൺസ്) എന്നിവരുടെ പിന്തുണയോടെ സീഫർട്ട് ചേസിംഗിന് നേതൃത്വം നൽകി. 16-ാം ഓവറിൽ ടീമിനെ 168ൽ എത്തിച്ചശേഷമാണ് സീഫർട്ട് മടങ്ങിയത്.
കിവീസ് ബാറ്റിംഗ് നിരയ്ക്ക് വെല്ലുവിളി ഉയർത്താൻ ഇന്ത്യൻ ബൗളിംഗ് നിരയ്ക്ക് കഴിഞ്ഞതേയില്ല. കഴിഞ്ഞ കളിയിൽ മാറ്റിനിർത്തിയിരുന്ന വെറ്ററൻ പേസർ ഭുവനേശ്വർ കുമാറിന് ഒരവസരം കൂടി ഇന്നലെ നൽകിയെങ്കിലും നാലോവറിൽ 41 റൺസ് വഴങ്ങി. വിക്കറ്റൊന്നും ലഭിച്ചതുമില്ല. അർഷ്ദീപിനും വരുൺ ചക്രവർത്തിക്കും നിതീഷ് കുമാറിനും ഓരോ വിക്കറ്റ് ലഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
