ഇടവേളകളില്ലാത്ത മത്സരക്രമം മൂലം കടുത്ത മാനസിക സമ്മർദ്ദം നേരിടുന്നുണ്ടെന്ന് തുറന്നു സമ്മതിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകൻ ഗൗതം ഗംഭീർ.
എന്നാൽ ഇത്തരം തിരിച്ചടികളെ ഭയക്കുന്നില്ലെന്നും എന്ത് വിമർശനങ്ങളും നേരിടാൻ താൻ സന്നദ്ധനാണെന്നും ന്യൂസിലൻഡിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടി20 മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
'എന്റെ നിഘണ്ടുവിലോ ചിന്തകളിലോ ഭയം എന്നൊരു വാക്കില്ല. നമ്മൾ പ്രൊഫഷണലുകളാണ്, ഒഴിവുകഴിവുകൾ പറയുന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല. കടുത്ത സമ്മർദ്ദം അനുഭവപ്പെടുന്നുണ്ടെന്നത് സത്യമാണ്. എങ്കിലും ടീമിന് നേരെ വരുന്ന ഏത് വിമർശനവും സ്വന്തം നെഞ്ചിൽ ഏറ്റുവാങ്ങാൻ ഞാൻ തയ്യാറാണ്,' ഗംഭീർ വ്യക്തമാക്കി. കളിക്കാർക്ക് വിശ്രമം ലഭിക്കാറുണ്ടെങ്കിലും എല്ലാ ഫോർമാറ്റുകളുടെയും പരിശീലകനായ ഗംഭീറിന് കീഴിൽ ഇന്ത്യ കളിക്കുന്ന 12-ാമത്തെ പരമ്പരയാണിത്.
അതേസമയം, വിമാനയാത്രയുടെ ക്ഷീണവും പ്രതികൂല കാലാവസ്ഥയും മറികടന്ന് മികച്ച പ്രകടനം പുറത്തെടുത്ത് ടി20 പരമ്പര സ്വന്തമാക്കിയ (3-2) ഇന്ത്യൻ യുവനിരയെ ഗംഭീർ അഭിനന്ദിച്ചു. ഇനി ന്യൂസിലൻഡിനെതിരായ അഞ്ച് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളുമടങ്ങുന്ന പരമ്പരയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
