കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് കരാറുമായി ബന്ധപ്പെട്ട് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ അടിയന്തരമായി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് ഹൈക്കോടതി. പ്രത്യേക അനുമതിക്ക് ശേഷം മാത്രമേ സ്റ്റേ ആവശ്യം പരിഗണിക്കാനാവൂ എന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
അപ്പീല്‍ സ്വീകരിക്കുന്നതില്‍ തീരുമാനം പിന്നീട് അറിയിക്കാമെന്നും കോടതി അറിയിച്ചു. അതേസമയം ഹരജിയില്‍ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ സര്‍ക്കാര്‍ വീണ്ടും പിന്തുണച്ചു.
പൊലീസിന് പ്രാഥമികാന്വേഷണം നടത്താമെന്നും വിജിലന്‍സിന് മാത്രമേ അന്വേഷിക്കാന്‍ പറ്റു എന്ന് പറയുന്നത് തെറ്റാണെന്നും സര്‍ക്കാര്‍ പറഞ്ഞു. നേരത്തെ, കേസെടുക്കാന്‍ മതിയായ തെളിവുകള്‍ ഇല്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ചില ഡയറി രേഖകള്‍ മാത്രമാണ് ലഭിച്ചത്. അതുകൊണ്ടാണ് പ്രാഥമിക അന്വേഷണം നടത്താന്‍ ഉത്തരവ് ഇട്ടതെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
