കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തിലെ പ്രതി സുഹൈലിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങൾ പുറത്ത്. പ്രതി സുഹൈലിനെതിരെ ചുമത്തിയത് കുറ്റകരമായ നരഹത്യ കുറ്റമാണെന്ന് വ്യക്തമാകുന്നതാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്.
റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് ആവശ്യപ്പെട്ടത് പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് വിടാനാണ്. ബോര്‍സ്റ്റല്‍ സ്‌കൂളിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
അലക്ഷ്യമായി വാഹനമോടിച്ചതിന്റെ വകുപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതി മദ്യ ലഹരിയിലായിരുന്നുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
സുഹൈലും സുഹൃത്തുക്കളും കൊച്ചിയിലെ വിവിധ ബാറുകളില്‍ കയറി മദ്യപിച്ചിരുന്നതായി റിമാന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. സാമ്പത്തിക ശേഷിയും സ്വാധീനവും ഉള്ള പ്രതി സാക്ഷികള സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും അപായപ്പെടുത്താനും സാധ്യത ഉണ്ടെന്ന് പൊലീസ് കസ്റ്റഡി അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
അതേസമയം പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തെ ഞെട്ടിച്ച വേദനാജനകമായ സംഭവമാണിതെന്നും ‘ഓപ്പറേഷൻ തൂഫാന്റെ’ പ്രസക്തി ഇതിലൂടെ വ്യക്തമാകുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.പ്രതിയെ രക്ഷിക്കാൻ ആരെങ്കിലും ശ്രമിച്ചാലും അത് അനുവദിക്കില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി. പ്രതിയെ ബോർസ്റ്റൽ ഹോമിലേക്ക് അയച്ചത് പൊലീസല്ല, കോടതിയാണെന്നും നിയമാനുസൃതമായാണ് നടപടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബോർസ്റ്റൽ ഹോമിലേക്ക് മാറ്റിയതുകൊണ്ട് പ്രതി ശിക്ഷയിൽനിന്ന് രക്ഷപ്പെടുമെന്ന് കരുതേണ്ടെന്നും കേസിൽ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
