പാലക്കാട്: നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ അപകടത്തിൽ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ച സംഭവത്തിൽ ഹിന്ദു ഐക്യവേദി നേതാവ് ശശികലക്കെതിരെ മരിച്ച ഗോപികയുടെ കുടുംബം രംഗത്ത്.
അവർ പറഞ്ഞ വൃത്തികേട് ആയിരക്കണക്കിന് ആളുകളാണ് ഏറ്റെടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.
മുസ്ലിം കുട്ടിയുടെ കൂടെ എന്തിന് രണ്ടു ഹിന്ദു കുട്ടികൾ പോയി എന്ന ചോദ്യത്തിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായും ശരികല വൃത്തികേട് പ്രചരിപ്പിക്കുന്നുവെന്നും കുടുംബം ആരോപിച്ചു.
മകൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ അപവാദ പ്രചരണം നടക്കുന്നതായും ഇതിനു പിന്നിലും പ്രതിയുടെ കുടുംബമാണെന്നും മദ്യപിച്ചിരുന്നു എന്ന കാര്യം എഫ്ഐആറിലില്ലെന്നും ഇതെല്ലാം കേസ് ആട്ടിമറിക്കാൻ ആണെന്നും കുടുംബം പറഞ്ഞു.
ആലപ്പുഴയിൽ നിന്നുള്ള രണ്ടു മന്ത്രിമാർ പ്രതിക്ക് വേണ്ടി ഇടപെടുന്നുണ്ടെന്നും സംഭവത്തിൽ ആഭ്യന്തര മന്ത്രിയുടെ ഇടപെടൽ ഉണ്ടാകണമെന്നും കുടുംബം പറയുന്നു. പോസ്റ്റ്മോർട്ടം കഴിഞ്ഞ ശേഷം വീണ്ടും ബോഡി തുറന്ന് റീപോസ്റ്റ് മോർട്ടം ചെയ്തതായും അതിൽ നിന്നും രക്ത സാമ്പിൾ എടുത്തിട്ടുണ്ടെന്നും ഇത് എന്തിനാണെന്ന് അറിയില്ലെന്നും കുടുംബം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
