മലപ്പുറം: ബാങ്ക് ജപ്തി നടപടിക്കെത്തിയ അഭിഭാഷക കമ്മീഷനെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്ന പരാതിയിൽ പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ മഞ്ചേരി സിജെഎം കോടതി നിർദ്ദേശം നൽകി.
പെരിന്തൽമണ്ണ വേങ്ങൂരിലെ ഒരു വീട്ടിൽ കോടതി ഉത്തരവുപ്രകാരം ജപ്തിനടപടിക്കെത്തിയപ്പോൾ എം.എൽ.എ. മോശമായി പെരുമാറുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതെന്നാണ് അഭിഭാഷക കമ്മിഷണർ കോടതിയിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നത്.
കോടതി ഉത്തരവിനെ തുടർന്ന് വീട് ജപ്തിക്ക് വന്ന അഭിഭാഷക കമ്മീഷൻ അംഗങ്ങളെ എംഎൽഎ ഭീഷണിപ്പെടുത്തി എന്നാണ് എന്നാണ് കേസ്. അഭിഭാഷക കമ്മിഷണർ കെ.പി. കൃഷ്ണകുമാറിന്റെ പരാതിയിലാണ് കോടതി എഫ്ഐആർ ഇടാൻ പൊലീസിന് നിർദ്ദേശം നൽകിയത്. മേലാറ്റൂർ പൊലീസിന് ആണ് എഫ്ഐആർ ഇടാൻ കോടതി നിർദേശം നൽകിയത്.
സംഭവത്തിൽ കോടതി മേലാറ്റൂർ പൊലീസിനോട് വിശദീകരണം തേടിയിരുന്നു. വീട് ജപ്തിചെയ്താൽ ആത്മഹത്യചെയ്യുമെന്ന് കുടുംബം അറിയിച്ചപ്പോൾ പെട്ടെന്നുണ്ടായ വികാരപ്രകടനമാണ് എം.എൽ.എ.യുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
