പയ്യന്നൂരിൽ കൗൺസിലിംഗ് കേന്ദ്രത്തിൽ നിന്നും കാണാതായ പ്രതിശ്രുത വധുവിനെ പുഴയിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തി

OCTOBER 13, 2026, 3:59 AM

കണ്ണൂർ: പയ്യന്നൂരിൽ കൗൺസിലിംഗ് കേന്ദ്രത്തിൽ നിന്നും കാണാതായ പ്രതിശ്രുത വധുവിനെ പുഴയിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ ടൗണിലെ മാളിലെ ജീവനക്കാരിയും കോറോം കാനായി മുക്കൂട് സ്വദേശിനിയുമായ സി ശ്രുതി (24) യാണ് മരിച്ചത്.

തിങ്കളാഴ്ച വൈകുന്നേരം നാലിന് കോറോം കൂർക്കരയിൽ പ്രവർത്തിക്കുന്ന കൗൺസിലിംഗ് കേന്ദ്രത്തിൽ അമ്മായി സുലേഖ, വിവാഹം നിശ്ചയിച്ച അഖിൽ, അഖിലിന്റെ അമ്മാവൻ സുരേഷ് എന്നിവരോടൊപ്പം എത്തിയതായിരുന്നു ശ്രുതി.പെട്ടെന്ന് പുറത്തിറങ്ങിയ യുവതി ആരോടും പറയാതെ സ്വന്തം സ്കൂട്ടറെടുത്ത് പോവുകയായിരുന്നു.

ഏറെ വൈകിയിട്ടും വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് അമ്മാവൻ നൽകിയ പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിൽ ഇന്നലെ രാത്രിയോടെ ചിറ്റാരികൊവ്വൽ റോട്ടറി ക്ലബ്ബ് റോഡിൽ തണൽ ഇക്കോ പാർക്കിന് സമീപം ശ്രുതിയുടെ സ്കൂട്ടർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

vachakam
vachakam
vachakam

തുടർന്ന്, പയ്യന്നൂർ ഫയർ സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിന്റെ നേതൃത്വത്തിൽ സ്കൂബാ ടീമിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെ 11.15 ഓടെ തണൽ ഇക്കോ പാർക്കിന് സമീപമുള്ള പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam