മിനി കൂപ്പർ അപകടം: പ്രതി സുഹൈലിനെതിരെ എക്സൈസ് കേസെടുത്തു 

OCTOBER 13, 2026, 12:23 AM

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസും. സുഹൈലിനെ എക്സൈസ് ചോദ്യം ചെയ്യും. 

 23 വയസിന് മുൻപ് മദ്യം ഉപയോ​ഗിച്ച കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. ആലുവ എക്‌സൈസ് റേഞ്ച് ആണ് കേസ് എടുത്തത്. മദ്യം നൽകിയ ബാറുകൾക്കെതിരെയും കേസ് എടുത്തിരുന്നു.

അതേസമയം സംഭവത്തില്‍ പ്രതി സുഹൈലിന്റെ രണ്ട് സുഹൃത്തുക്കള്‍ കൂടി പൊലീസിന്റെ പിടിയിലായിരുന്നു. ആലപ്പുഴ സ്വദേശികളായ ജോയല്‍ (19), അമീന്‍ (19) എന്നിവരെയാണ് നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. മുഖ്യപ്രതിയായ ആലപ്പുഴ ആലിശേരി സ്വദേശി സുഹൈല്‍ സജീവിനൊപ്പം അപകടസമയത്ത് ഇവര്‍ കാറിലുണ്ടായിരുന്നുവെന്നും, അപകടത്തിന് പിന്നാലെ മറ്റൊരു വാഹനത്തില്‍ ഇവര്‍ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

vachakam
vachakam
vachakam

ഇവര്‍ക്കെതിരെ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.ഞായറാഴ്ച പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. ചായക്കടയിൽനിന്ന് സ്കൂട്ടറിൽ അത്താണി ഭാഗത്തേക്ക് പോകുകയായിരുന്ന ഇജാസ്, ഗോപിക, ദേവിക എന്നിവരുടെ വാഹനത്തിന് പിന്നിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ ഇടിക്കുകയായിരുന്നു. മൂന്ന് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

തൃക്കാക്കരയിലെ സുക്കോയ ക്രാഫ്റ്റ് ഷോപ്പിലെ ജീവനക്കാരായിരുന്നു മരിച്ച മൂന്ന് പേരും. കർണാടക സ്വദേശിയാണ് ഇജാസ്. ഗോപിക പാലക്കാട് സ്വദേശിയും ദേവിക വയനാട് സ്വദേശിയുമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam