പത്തനംതിട്ട: ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. പത്തനംതിട്ട ജില്ലാ പൊലീസ് കാര്യാലയത്തിലെ എഎസ്ഐ സുനിൽകുമാർ എ.ജി. (50) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലിരിക്കെയാണ് സംഭവം.
പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണ സുനിൽകുമാറിനെ ഉടൻ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം.
ഉച്ചയോടെ മൃതദേഹം പത്തനംതിട്ട ജില്ലാ പൊലീസ് ആസ്ഥാനത്ത് പൊതുദർശനത്തിന് എത്തിച്ചു. ഹെഡ് ക്വാർട്ടേഴ്സ് ക്യാമ്പ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദ് ഐപിഎസ് പുഷ്പചക്രം സമർപ്പിച്ച് അന്ത്യോപചാരമർപ്പിച്ചു. തുടർന്ന് സായുധ പൊലീസ് സേനാംഗങ്ങൾ അന്ത്യാഭിവാദ്യം നൽകി.
അമ്പിളിയാണ് സുനിൽകുമാറിന്റെ ഭാര്യ. മക്കൾ: ശ്രീലക്ഷ്മി (ടിടിസി വിദ്യാർഥിനി), ശ്രീനന്ദ (ബിരുദ വിദ്യാർഥിനി).
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
