പരിസ്ഥിതിലോല മേഖലയില്‍ നിന്ന് ശബരിമലയെ ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍

OCTOBER 13, 2026, 5:16 AM

പത്തനംതിട്ട: പരിസ്ഥിതിലോല മേഖലയില്‍  നിന്ന് ശബരിമലയെ ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. സന്നിധാനം, പമ്പ, നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ട് എന്നിവയെ ഒഴിവാക്കിക്കൊണ്ടുള്ള ഭൂപടമാണ് തയ്യാറാക്കിയിരിക്കുന്നത്. അതേസമയം, ശബരിമലയിലെ ബഫര്‍സോണ്‍ നിയന്ത്രണങ്ങളില്‍ യാതൊരു മാറ്റവുമുണ്ടാകില്ല.

പുതിയ ഭൂപടപ്രകാരം സന്നിധാനം, പമ്പ, നിലക്കല്‍, പമ്പയില്‍നിന്നു സന്നിധാനത്തേക്കുള്ള നീലിമലപാത എന്നിവയെ ഇ.എസ്.എ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ സ്വാമി അയ്യപ്പന്‍പാതയും, പമ്പയില്‍നിന്നു പെരുനാട് വരെയുള്ള ശബരിമലപാതയും ഇ.എസ്.എ പരിധിയില്‍ തന്നെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സന്നിധാനത്തേക്കുള്ള ചരക്കുനീക്കം നടക്കുന്നത് ഈ പാതയിലൂടെയാണ്.

ശബരിമല പൂങ്കാവനത്തോടു ചേര്‍ന്ന വനമേഖല പെരിയാര്‍ കടുവാസങ്കേതത്തിന്റെ പരിധിയിൽ വരുന്നതിനാല്‍, വനാതിര്‍ത്തിയില്‍നിന്ന് ഒരു കിലോമീറ്റർ ബഫര്‍ സോണ്‍ നിര്‍ബന്ധമാണ്. ശബരിമലയും പമ്പയും ഈ പരിധിയില്‍ വരുന്നതിനാല്‍ പ്രദേശത്ത് പുതിയ കെട്ടിടങ്ങളും മറ്റ് നിർമ്മാണങ്ങളും നടത്തുന്നതിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉൾപ്പെടെയുള്ള അനുമതി ആവശ്യമായി വരും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam