ഷാര്‍ജയിലെ രാജകൊട്ടാരത്തിലെത്തി മമ്മൂട്ടി. ഷാര്‍ജ ഉപഭരണാധികാരി ഷെയ്ഖ് അബ്ദുല്ല ബിന്‍ സാലം അല്‍ ഖാസിമിയുടെ സഹോദരന്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സാലം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ നിര്യാണത്തില്‍ നേരിട്ടെത്തി അനുശോചനം അറിയിക്കാനാണ് മമ്മൂട്ടി എത്തിയത്.
രാജകൊട്ടാരത്തിലെത്തിയ മമ്മൂട്ടി ഇരുപത് മിനിറ്റോളം അവിടെ ചെലവഴിച്ചു. ഷാര്‍ജ ഉപഭരണാധികാരി ഷെയ്ഖ് അബ്ദുല്ല ബിന്‍ സാലം അല്‍ ഖാസിമിയുമായി സൗഹൃദം പങ്കുവച്ച അദ്ദേഹം ഷെയ്ഖ് മുഹമ്മദ് ബിന്‍ സലേം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ നിര്യാണത്തില്‍ കുടുംബത്തിന്റെ വേദനയില്‍ പങ്ക് ചേര്‍ന്നു.
യുഎഇ ഭരണാധികാരികളുമായി ദീര്‍ഘകാലമായി ഊഷ്മളമായ ബന്ധം പുലര്‍ത്തുന്നയാളാണ് മമ്മൂട്ടി. ഷാര്‍ജയില്‍ നടക്കാനിരുന്ന സ്റ്റേജ് ഷോയില്‍ പങ്കെടുക്കുന്നതിനായാണ് മമ്മൂട്ടി യുഎഇയിലെത്തിയത്.
ഷാര്‍ജ റൂളേഴ്സ് ഓഫീസ് ചെയര്‍മാന്‍ ശൈഖ് സാലം ബിന്‍ അബ്ദുറഹിമാന്‍ അല്‍ ഖാസ്മി, ശൈഖ് അബ്ദുറഹിമാന്‍ ബിന്‍ സാലം അല്‍ ഖാസ്മി, ശൈഖ് ഫൈസല്‍ ബിന്‍ ഖാലിദ് അല്‍ ഖാസ്മി എന്നിവരെയും മമ്മൂട്ടി കണ്ടു. ആന്റോ ജോസഫ്, വി.ടി. സലീം എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശൈഖ് മുഹമ്മദ് ബിന്‍ സലേം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി അന്തരിച്ചത്. യുഎഇയില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
