സ്പോർട്സ് പരസ്യത്തിലെ നഗ്നതാ പ്രദർശനം; പ്രതികരണവുമായി സിഡ്നി സ്വീനി

SEPTEMBER 15, 2026, 11:02 PM

പ്രശസ്ത ഹോളിവുഡ് നടി സിഡ്നി സ്വീനി അഭിനയിച്ച ഏറ്റവും പുതിയ സ്പോർട്സ് പരസ്യം വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമാണ് വഴിതുറന്നിരിക്കുന്നത്. സ്പോർട്സ് പ്രെഡിക്ഷൻ പ്ലാറ്റ്‌ഫോമായ 'നോവിഗ്' നു വേണ്ടിയുള്ള പ്രചാരണ പരസ്യത്തിലാണ് താരം പൂർണ്ണ നഗ്നയായി പ്രത്യക്ഷപ്പെട്ടത്.

ബാസ്‌ക്കറ്റ്‌ബോൾ, റഗ്ബി ബോൾ, ജേഴ്സികൾ എന്നിവ ഉപയോഗിച്ച് ശരീരം മറച്ചുകൊണ്ടുള്ള നടിയുടെ പ്രകടനം കായികരംഗത്തെ സ്ത്രീകളെ ലൈംഗികവത്കരിക്കുന്നതാണെന്നും സ്വയം ഒബ്‌ജക്റ്റിഫൈ ചെയ്യുകയാണെന്നും ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്.

 ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവായ നീന്തൽ താരം അരിയാർനെ ടിറ്റ്മസ്, വാട്ടർ പോളോ താരം ടില്ലി കേൺസ് ഉൾപ്പെടെയുള്ള ഒളിമ്പ്യൻമാർ പരസ്യത്തിനെതിരെ പരസ്യമായി രംഗത്തെത്തി. കായികരംഗത്തെ സ്ത്രീകളുടെ കഠിനാധ്വാനത്തെയും കഴിവുകളെയും തരംതാഴ്ത്തുന്നതാണ് ഇത്തരം പരസ്യങ്ങളെന്ന് അരിയാർനെ ടിറ്റ്മസ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

vachakam
vachakam
vachakam

പരസ്യത്തിന് കൃത്യമായ മറുപടി വാക്കുകളിലൂടെ നൽകിയില്ലെങ്കിലും, ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെ താരം ഇതിനോട് പ്രതികരിച്ചു. മുൻകാലങ്ങളിൽ സ്പോർട്സ് പരസ്യങ്ങൾക്കായി നഗ്നരായി പോസ് ചെയ്തിട്ടുള്ള സെറീന വില്യംസ്, റോണ്ട റൗസി, സ്യൂ ബേർഡ് തുടങ്ങിയ പ്രശസ്ത കായിക താരങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് സ്വീനി വിമർശകരുടെ വായടപ്പിച്ചത്.

കായിക പ്രേമികളുടെ ശ്രദ്ധ ആകർഷിക്കാനും രസകരമായ ഒരു ആശയം അവതരിപ്പിക്കാനുമാണ് താൻ ഈ പരസ്യത്തിന്റെ ഭാഗമായതെന്നാണ് സിഡ്നി സ്വീനിയുടെ വിശദീകരണം. ഈ കമ്പനിയുടെ ഓഹരി പങ്കാളി കൂടിയാണ് സ്വീനി.

പരസ്യത്തിന്റെ ക്രിയേറ്റീവ് പ്രൊസസ്സിൽ താൻ പൂർണ്ണമായി പങ്കാളിയായിരുന്നുവെന്നും താരം വ്യക്തമാക്കി. എന്നാൽ, എന്തിനാണ് ഇത്തരമൊരു ആശയം പരസ്യത്തിനായി തിരഞ്ഞെടുത്തതെന്ന ചോദ്യമാണ് കായിക പ്രേമികളും വിമർശകരും ഇപ്പോഴും ഉയർത്തുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam