അകാലത്തിൽ വിടപറഞ്ഞ മകൻ ഷംഷേറിന്റെ ജന്മദിനത്തിൽ അഭിനേത്രി സെലീന ജെയ്റ്റ്‌ലി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പും വീഡിയോയും ശ്രദ്ധ നേടുന്നു. ഓസ്ട്രിയയിലുള്ള മകന്റെ കല്ലറ സന്ദർശിക്കുന്നതും പൊട്ടിക്കരഞ്ഞുകൊണ്ട് കല്ലറയെ ആശ്ലേഷിക്കുന്നതുമായ പഴയൊരു വീഡിയോയാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.
ജീവിതത്തിന്റെ സ്വാഭാവികമായ അവസാനത്തിൽ തന്റെ ചിതാഭസ്മം ഓസ്ട്രിയയിൽ മകൻ ഷംഷേറിന്റെ അരികിൽ അടക്കം ചെയ്യണമെന്നാണ് ആഗ്രഹമെന്ന് കുറിപ്പിൽ സെലീന വ്യക്തമാക്കുന്നു. കഴിഞ്ഞ ഏപ്രിലിൽ ഓസ്ട്രിയ സന്ദർശിച്ചപ്പോഴാണ് ഈ വീഡിയോ പകർത്തിയത്.
മകനായ ആർതറിനൊപ്പമാണ് ഷംഷേർ ജനിച്ചതെന്നും, എന്നാൽ ജനിച്ചയുടൻ തന്നെ ഷംഷേർ തങ്ങളെ വേർപിരിഞ്ഞുപോയെന്നും താരം ഓർമിച്ചു. വേർപിരിഞ്ഞെങ്കിലും തന്നോടൊപ്പവും മറ്റ് സഹോദരങ്ങൾക്കൊപ്പവും അവൻ എപ്പോഴും ഉണ്ടെന്നാണ് കരുതുന്നതെന്ന് സെലീന കുറിച്ചു.
നിലവിലുള്ള കുടുംബ തർക്കങ്ങളും നിയമപോരാട്ടങ്ങളും കാരണം ഇനി എപ്പോഴാണ് ഓസ്ട്രിയയിലെ കല്ലറയ്ക്ക് അരികിലേക്ക് തിരിച്ചെത്താൻ കഴിയുകയെന്ന് അറിയില്ലെന്നും, ബാക്കിയുള്ള ആൺമക്കളെ കാണാൻ സാധിക്കാത്തതിലെ വേദനയും താരം കുറിപ്പിലൂടെ പങ്കുവെച്ചു.
ഭർത്താവ് പീറ്ററിനെതിരെ ഗാർഹിക പീഡനവും മാനസിക പീഡനവും ആരോപിച്ച് നൽകിയ വിവാഹമോചന കേസിന്റെ നിയമപോരാട്ടത്തിലൂടെ കടന്നുപോകുന്നതിനിടയിലാണ് താരം ഈ വൈകാരിക കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ ഈ കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണ്. 2011-ലാണ് സെലീന ജെയ്റ്റ്‌ലിയും പീറ്റർ ഹാഗും വിവാഹിതരായത്. ഇവർക്ക് മൂന്ന് കുട്ടികളുണ്ട്. 2011-ൽ പുറത്തിറങ്ങിയ 'താങ്ക് യൂ' എന്ന സിനിമയിലാണ് സെലീന ജെയ്റ്റ്‌ലി അവസാനമായി പ്രധാന വേഷത്തിൽ അഭിനയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
