‘വിവാഹത്തിനു മുമ്പ് സിംഗിൾ മദർ ആകാൻ ശ്രമിച്ചിരുന്നു, രണ്ടുതവണ ഐവിഎഫ് പരാജയപ്പെട്ടു’; നടി സ്വര ഭാസ്കർ

SEPTEMBER 29, 2026, 11:42 PM

ബോളിവുഡ് നടി സ്വര ഭാസ്കർ താൻ നേരിട്ട വ്യക്തിപരമായ അനുഭവങ്ങളെക്കുറിച്ച് മനസ്സുതുറന്ന വാർത്തയാണ് ഇപ്പോൾ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. 'റൈസ് & ഫാൾ' (Rise & Fall) എന്ന റിയാലിറ്റി ഷോയ്ക്കിടെ സഹമത്സരാർഥികളോട് സംസാരിക്കവെയാണ് വിവാഹം, മാതൃത്വം, ഐ.വി.എഫ്  ചികിത്സ എന്നിവയെക്കുറിച്ച് താരം വെളിപ്പെടുത്തൽ നടത്തിയത്.

ഒരു ഘട്ടത്തിൽ വിവാഹം കഴിക്കേണ്ടെന്നും എന്നാൽ ഐ.വി.എഫിലൂടെ ഒരു കുഞ്ഞിന്റെ അമ്മയാകണമെന്നും താൻ ആഗ്രഹിച്ചിരുന്നതായി സ്വര വ്യക്തമാക്കി. അജ്ഞാതനായ ഒരു സ്പേം ഡൊണറെ സ്വീകരിച്ച് താൻ രണ്ടുതവണ ഐ.വി.എഫ് ചികിത്സയ്ക്ക് വിധേയയായെങ്കിലും അവ രണ്ടും പരാജയപ്പെടുകയായിരുന്നു. ഇന്ത്യ പോലൊരു രാജ്യത്ത് ഇതൊരു വലിയ വെല്ലുവിളിയാണെങ്കിലും തന്റെ തീരുമാനത്തിന് മാതാപിതാക്കൾ പൂർണ്ണ പിന്തുണ നൽകിയിരുന്നതായും താരം ഓർത്തെടുത്തു.

ഐ.വി.എഫ് പരാജയപ്പെട്ടതിന് ശേഷമാണ് സുഹൃത്തായ ഫഹദ് അഹമ്മദുമായി  താരം അടുപ്പത്തിലാകുന്നത്. ഏതാനും മാസത്തെ ഡേറ്റിംഗിന് ശേഷം ഗർഭിണിയായതോടെ ഇരുവരും വിവാഹിതരാവുകയായിരുന്നു. 2019-ലെ ഒരു പ്രതിഷേധ പരിപാടിക്കിടെ കണ്ടുമുട്ടിയ ഇരുവരും 2023 ജനുവരിയിലാണ് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായത്. തുടർന്ന് 2023 സെപ്റ്റംബറിൽ ഇരുവർക്കും റാബിയ എന്ന മകൾ ജനിക്കുകയും ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam