'കുട്ടിക്കാലത്തെ പല പെരുമാറ്റങ്ങളുടെയും കാരണം പിന്നീടാണ് മനസ്സിലായത്'; എ.ഡി.എച്ച്.ഡിയെക്കുറിച്ച് ഫഹദ് ഫാസിൽ

SEPTEMBER 28, 2026, 4:34 AM

മലയാള സിനിമയിലെ വ്യത്യസ്തതയാർന്ന അഭിനയ ശൈലി കൊണ്ട് പാൻ-ഇന്ത്യൻ തലത്തിൽ ശ്രദ്ധേയനായ താരമാണ് ഫഹദ് ഫാസിൽ. എന്നാൽ, വേറിട്ട അഭിനയമുഹൂർത്തങ്ങൾ സമ്മാനിക്കുന്ന ഈ പ്രതിഭ, ജീവിതത്തിൽ നേരിട്ട ഒരു പ്രത്യേക മാനസിക അവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞത് വലിയ ചർച്ചയായിരുന്നു. തന്റെ നാല്പതുകളിലാണ് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർആക്ടിവിറ്റി ഡിസോർഡർ (ADHD) തനിക്ക് ബാധിച്ചിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞതെന്ന് ഫഹദ് മുൻപ് വെളിപ്പെടുത്തിയിരുന്നു. പൂർണ്ണ വളർച്ചയെത്തിയ ഒരാളിൽ എ.ഡി.എച്ച്.ഡി കണ്ടെത്തുന്നത് സാധാരണ രീതിയിൽ ചികിത്സിച്ചു മാറ്റാൻ പ്രയാസമുള്ള കാര്യമാണെങ്കിലും, ഈ തിരിച്ചറിവ് തന്റെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായിരുന്നുവെന്ന് താരം നേരത്തെ പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ, തന്റെ പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി 'ഗലാട്ട പ്ലസിന്'  നൽകിയ അഭിമുഖത്തിൽ ഈ അവസ്ഥ തന്നിലുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തൽ നടത്തുകയാണ് ഫഹദ്. കുട്ടിക്കാലത്തും കൗമാരപ്രായത്തിലും താൻ ചെയ്ത പല കാര്യങ്ങളുടെയും യഥാർത്ഥ കാരണം എ.ഡി.എച്ച്.ഡി ഡയഗ്നോസ് ചെയ്തതിന് ശേഷമാണ് മനസ്സിലായതെന്ന് താരം പറയുന്നു.

"ബോർഡിംഗ് സ്കൂളിൽ പഠിക്കുമ്പോൾ ജീവിതത്തിൽ കൃത്യമായ ഒരു പാറ്റേൺ ശീലമാകും. അവിടെ വീട്ടിൽ ലഭിക്കുന്ന രീതിയിലുള്ള ശ്രദ്ധ കിട്ടണമെന്നില്ല, നമ്മുടെ കാര്യങ്ങൾ നമ്മൾ തന്നെ നോക്കണം. ജീവിതകാലം മുഴുവൻ ഞാൻ ബോർഡിംഗ് സ്കൂളിലായിരുന്നു, അതിനുശേഷം അമേരിക്കയിലേക്കും പോയി. ഇതെല്ലാം ഞാൻ ഒറ്റയ്ക്കാണ് നേരിട്ടത്. എല്ലാവരുടെയും ജീവിതം ഇതുപോലെയായിരിക്കും എന്നാണ് ഞാൻ അന്ന് കരുതിയിരുന്നത്," ഫഹദ് ഓർത്തെടുത്തു.

vachakam
vachakam
vachakam

ചെറുപ്പകാലത്ത് താനെടുത്തിരുന്ന ചില തീരുമാനങ്ങളെ ഈ അവസ്ഥ എങ്ങനെ ബാധിച്ചുവെന്നും ഫഹദ് വിശദീകരിച്ചു. "അന്ന് ചില കാര്യങ്ങൾ ആ രീതിയിൽ ചെയ്തതിന്റെ കാരണം ഇതായിരുന്നുവെന്ന് പിന്നീടാണ് തിരിച്ചറിയുന്നത്. വലിയ കാര്യങ്ങളൊന്നുമല്ല, ചെറിയ ചില കാര്യങ്ങൾ. ചിലപ്പോൾ ചില തീരുമാനങ്ങൾ എടുക്കുന്നതിൽ ഞാൻ പരാജയപ്പെടാറുണ്ട്. അത് ശരിയും തെറ്റും തിരിച്ചറിയാൻ സാധിക്കാത്തതുകൊണ്ടല്ല, എന്തുകൊണ്ടോ തീരുമാനം എടുക്കാൻ കഴിയാതെ പോകുന്നതാണ്," ഫഹദ് കൂട്ടിച്ചേർത്തു.

എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' (Don't Trouble The Trouble) എന്ന പുതിയ തെലുങ്ക് ചിത്രത്തിന്റെ പ്രൊമോഷനിടയിലാണ് ഫഹദ് ഈ കാര്യങ്ങൾ പങ്കുവെച്ചത്. ശശാങ്ക യെലേതി സംവിധാനം ചെയ്യുന്ന ഈ ചിത്രം തെലുങ്കിന് പുറമെ മലയാളത്തിലും പുറത്തിറങ്ങുന്നുണ്ട്. സാറ പാലേക്കർ, സൗരഭ് സച്ച്‌ദേവ, മഹേഷ് മഞ്ജരേക്കർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam