സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; അറിയാം ഇന്നത്തെ നിരക്ക് 

OCTOBER 2, 2026, 12:28 AM

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്.കഴിഞ്ഞ ദിവസം പവന് 1,09,440 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 13,680 രൂപയായിരുന്നു നൽകേണ്ടത്. ഇന്ന് 760 രൂപ കൂടി. ഇതോടെ ഒരു പവൻ സ്വർണവില 1,10,200 രൂപയായി ഉയർന്നു. ഗ്രാമിന്  13,775 രൂപ നിരക്കിലാണ് വ്യാപാരം. 

പശ്ചിമേഷ്യൻ സ്ഥിതി സ്വർണവിലയിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഹോർമുസ് കടലിടുക്ക്, ചെങ്കടൽ വഴി ഗൾഫ് രാഷ്ട്രങ്ങളിൽ നിന്ന് കയറ്റുമതി മെച്ചപ്പെട്ടതിനെ തുടർന്ന് ക്രൂഡ് ഓയിൽ വില താഴ്ന്നിരുന്നു. ഇതോടെ പണപ്പെരുപ്പം കുറയുമെന്ന സൂചന ശക്തമായി. കൂടാതെ, യു.എസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് ഉടൻ കൂട്ടില്ലെന്ന വിലയിരുത്തലുമുണ്ട്. ഇതെല്ലാം സ്വർണവിലയിൽ നിർണായകമാകും.

അതേസമയം, സംസ്ഥാനത്ത് വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് വെള്ളി ഗ്രാമിന് 235 രൂപയിലും പവന് 2,350 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam