"അപവാദ പ്രചരണങ്ങളോടും വിമർശനങ്ങളോടും പ്രതികരിച്ച് ഊർജ്ജം കളയരുത്"; ആരാധകരോട് സൂര്യ

SEPTEMBER 27, 2026, 9:45 AM

സോഷ്യൽ മീഡിയയിലെ അപവാദ പ്രചരണങ്ങളോടും വിമർശനങ്ങളോടും പ്രതികരിച്ച് ഊർജ്ജം കളയരുതെന്ന് ആരാധകരോട് ആഹ്വാനം ചെയ്ത് തമിഴ് താരം സൂര്യ. ഓൾ ഇന്ത്യ സൂര്യ ഫാൻസ് ക്ലബ് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവേയാണ് താരം ആരാധകർക്ക് നിർദ്ദേശം നൽകിയത്. വിദ്വേഷം പ്രചരിപ്പിക്കുന്നവർക്ക് സ്നേഹം കൊണ്ട് മറുപടി നൽകാനാണ് സൂര്യ ആവശ്യപ്പെട്ടത്.

"നമുക്ക് സ്നേഹം മാത്രം വിതയ്ക്കാം. സോഷ്യൽ മീഡിയയിൽ ഏതോ ഒരു വിഡ്ഢി ഇടുന്ന പോസ്റ്റിന് പിന്നാലെ പോയി പ്രതികരിക്കുമ്പോൾ നമ്മളും വിഡ്ഢികളാകുകയും വെറുതെ സങ്കടപ്പെടുകയും ചെയ്യും. നമ്മൾ നമ്മളായി തന്നെ നിൽക്കുക. മറ്റുള്ളവരെ മാറ്റിമറിക്കാനോ കാര്യങ്ങൾ ബോധ്യപ്പെടുത്താനോ ശ്രമിക്കുന്നത് അനാവശ്യമാണ്.

ചിലർ കാര്യങ്ങൾ മനസ്സിലാക്കിയേക്കാം, എന്നാൽ ഭൂരിഭാഗം പേരും മാറില്ല. നിങ്ങളുടെ ഊർജ്ജം അതിനായി കളയരുത്. നിങ്ങൾ ഇഷ്ടപ്പെടുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, വിജയം ഉറപ്പായും തേടിയെത്തും," സൂര്യ പറഞ്ഞു.

vachakam
vachakam
vachakam

'കറുപ്പ്', 'വിശ്വനാഥ് & സൺസ്' എന്നീ തുടർച്ചയായ രണ്ട് ഹിറ്റുകളുടെ സന്തോഷത്തിലാണ്. എന്നാൽ സൂര്യയുടെ 'വിഡ്ഢികൾ' എന്ന പ്രയോഗം സോഷ്യൽ മീഡിയയിൽ വിജയ്, അജിത്ത് ആരാധകർ ഉൾപ്പെടെയുള്ളവർക്കിടയിൽ വലിയ ചർച്ചയാവുകയും വാദപ്രതിവാദങ്ങൾക്ക് വഴിതുറക്കുകയും ചെയ്തിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam