തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശവാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ നടക്കും.ആലപ്പുഴയും കൊല്ലവും ഒഴികെ സംസ്ഥാനത്തെ 12 ജില്ലകളും വീണ്ടും തെരഞ്ഞെടുപ്പ് ആവേശത്തിലാണ്.
മറ്റന്നാൾ ഫലം പ്രഖ്യാപിക്കുമ്പോൾ മികച്ച വിജയം ഉറപ്പാക്കേണ്ടത് എൽഡിഎഫിനും യുഡിഎഫിനും ഒരുപോലെ പ്രധാനമാണ്.ഭരണത്തിലേറി മൂന്ന് മാസം പിന്നിടുമ്പോൾ ജനപ്രീതിയിൽ തെല്ലും കുറവ് വന്നിട്ടില്ലെന്ന് തെളിയിക്കാൻ ഉപതിരഞ്ഞെടുപ്പുകളിലെ മികച്ച വിജയം മുഖ്യമന്ത്രി വി ഡി സതീശനും യുഡിഎഫിനും അനിവാര്യമാണ്.
മത്സരം നടക്കുന്ന 38 തദ്ദേശ വാർഡുകളിൽ നിലവിലെ കണക്കനുസരിച്ച് യുഡിഎഫിനാണ് മേധാവിത്വം. 22 എണ്ണം യുഡിഎഫിന്റെ സിറ്റിംഗ് വാർഡുകളാണ്. 15 എണ്ണം എൽഡിഎഫിനൊപ്പം. ട്വന്‍റി 20 അംഗം രാജി വെച്ചതിനെ തുടർന്നുള്ള ഉപതിരഞ്ഞെടുപ്പാണ് എറണാകുളം ജില്ലയിലെ പൂതൃക്ക പഞ്ചായത്തിൽ നടക്കുന്നത്. എം എൽ എമാർ രാജിവച്ചതിനെ തുടർന്ന് ഒഴിവ് വന്ന 8 തദ്ദേശ വാർഡുകളുണ്ട്. ഇതിൽ 7 ഉം യുഡിഎഫ് സിറ്റിംഗ് സീറ്റുകളാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
